നടുറോഡിൽ സൗബിന്റെ സൈക്കിൾ കസർത്ത്; കൈവിട്ട കളിയാണെന്ന് ആരാധകർ; വിഡിയോ വൈറൽ

റോഡിലൂടെ ഇരു കൈകളും വിട്ട് സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്
നടുറോഡിൽ സൗബിന്റെ സൈക്കിൾ കസർത്ത്; കൈവിട്ട കളിയാണെന്ന് ആരാധകർ; വിഡിയോ വൈറൽ

ടൻ സൗബിൻ ഷാഹിറിന്റെ സൈക്കിൾ പ്രേമം പറവ എന്ന ചിത്രത്തിലൂടെ ആരാധകർ കണ്ടത്. സൈക്കിളിൽ കസർത്തു കാട്ടി വന്നാണ് ഇർഷാദും ഹബീബും മലയാളികളുടെ പ്രിയങ്കരന്മാരായത്. എന്നാൽ സൈക്കിൾ ചവിട്ടുന്നതിൽ താനും മോശമല്ലെന്ന് കാണിച്ചു തരികയാണ് സൗബിൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വിഡിയോ ആണ് ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടുന്നത്. 

റോഡിലൂടെ ഇരു കൈകളും വിട്ട് സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. ഒരു മിനിറ്റ് 31 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മുഴുവനും താരം കൈവിട്ട് തന്നെയാണ് സൈക്കിൾ ചവിട്ടുന്നത്. എന്തായാലും താരത്തിന്റെ വിഡിയോ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir) on

നിരവധി പേരാണ് താരത്തിന് മുന്നറിയിപ്പ് നൽകുന്നത്. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്. കൂടാതെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഒന്നര മിനിറ്റോ, ഈ സൈക്കിളിന് എന്തോ പ്രശ്നമുണ്ട് എന്നായിരുന്നു ചിലരുടെ കമന്റ്. ഹാൻഡിൽ ഇല്ലാത്ത സൈക്കിൾ വാങ്ങിയാൽ പോരെ എന്ന് പറയുന്നവരുമുണ്ട്. ഇതിന് മുൻപും താരം സൈക്കിളിലുള്ള കസർത്ത് വിഡിയോകൾ പങ്കുവെച്ചിട്ടുണ്ട്. സൈക്കിൾ സ്ലോ റേസിന്റേതായിരുന്നു വിഡിയോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com