'ഡബ്ല്യൂസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു'; വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സംഘടന വിടുന്നെന്ന് വിധു വിൻസെന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2020 08:13 AM  |  

Last Updated: 04th July 2020 08:14 AM  |   A+A-   |  

vidhu

ലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയ്ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നെന്ന് സംവിധായിക വിധു വിൻസെന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സംഘടന വിടുന്നെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വിധു അറിയിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അവർ പിന്തുണയറിയിച്ചിട്ടുമുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.