'കിഡ്‌നി അടുത്ത മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്, ഇപ്പോള്‍ എന്റെ പെയിന്റിങ് വാങ്ങി സഹായിക്കൂ'; ഒരു ലക്ഷം രൂപ കറണ്ട് ബില്‍ കണ്ട് നടന്‍

ഒരു ലക്ഷം രൂപയില്‍ അധികമായിരുന്നു താരത്തിന്റെ വൈദ്യുതി ബില്‍
'കിഡ്‌നി അടുത്ത മാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്, ഇപ്പോള്‍ എന്റെ പെയിന്റിങ് വാങ്ങി സഹായിക്കൂ'; ഒരു ലക്ഷം രൂപ കറണ്ട് ബില്‍ കണ്ട് നടന്‍

ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്‍ കണ്ട് കണ്ണ് തള്ളിയവര്‍ നിരവധിയാണ്. സാധാരണക്കാര്‍ക്ക് മാത്രമല്ല താരങ്ങളും ഇത്തവണ ബില്‍ കണ്ട് ഞെട്ടി.നിരവധി താരങ്ങള്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഹിറ്റാകുന്നത് ഞെട്ടിക്കുന്ന കറണ്ട് ബില്‍ കണ്ട് നടന്‍ അര്‍ഷദ് വര്‍സി നടത്തിയ പ്രതികരണമാണ്. കറണ്ടു ബില്‍ അടയ്ക്കാനായി തന്റെ പെയിന്റിങ്ങുകള്‍ വില്‍ക്കേണ്ട അവസ്ഥയിലാണെന്നാണ് താരം കുറിച്ചത്.

ഒരു ലക്ഷം രൂപയില്‍ അധികമായിരുന്നു താരത്തിന്റെ വൈദ്യുതി ബില്‍. ഇത് അടയ്ക്കാനായി തന്റെ പെയിന്റിങ്ങുകള്‍ നിങ്ങളാരെങ്കിലും വാങ്ങി സഹായിക്കണം എന്നായിരുന്നു താരം തമാശയായി കുറിച്ചത്. ട്വിറ്ററിലുടെയാണ് ഇലക്ട്രിസിറ്റി ബില്ലായി തന്റെ അക്കൗണ്ടില്‍ നിന്ന് 1.03 ലക്ഷം പോയതായി താരം വ്യക്തമാക്കിയത്. മറ്റൊരു പോസ്റ്റിലൂടെയാണ് പെയിന്റിങ്ങുകളെക്കുറിച്ച് പറഞ്ഞത്. അടുത്ത മാസത്തെ ബില്‍ അടയ്ക്കാന്‍ തന്റെ കിഡ്‌നി വില്‍ക്കേണ്ടിവരുമെന്നും താരം കുറിച്ചിരുന്നു. രസകരമായ പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും താരത്തിന്റെ ട്വീറ്റിന് ലഭിക്കുന്നത്.

താങ്കളുടെ രണ്ട് പെയിന്റിങ് എന്റെ കയ്യിലുണ്ടെന്നും എന്നാല്‍ തന്റെ കറണ്ട് ബില്‍ അടയ്ക്കാനായി അതില്‍ ഒരെണ്ണം വില്‍ക്കേണ്ടിവരും എന്നുമാണ് നടി ശ്രുതി സെദ് കുറിച്ചത്. താങ്കളുടെ പെയിന്റിങ് വാങ്ങാന്‍ എന്റെ കിഡ്‌നി വില്‍കണമല്ലോ എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. എന്തായാലും താരത്തിന്റെ ട്വീറ്റ് വൈറലായതിന് പിന്നാലെ ഇലക്ട്രിസിറ്റി കമ്പനി താരവുമായി ബന്ധപ്പെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com