'ഞങ്ങളെ ഫോക്കസിലേക്ക് പിടിച്ചുയർത്തിയ ​ഗുരു'; മലർവാടിയുടെ പത്താം വർഷത്തിൽ വിനീതിന് നന്ദി പറഞ്ഞ് നിവിനും അജുവും

പത്ത് വർഷത്തിന് ഇപ്പുറവും മലർവാടി ടീമിനെ ചേർത്തുനിർത്തുന്നത് അവരുടെ സൗഹൃദമാണ്
'ഞങ്ങളെ ഫോക്കസിലേക്ക് പിടിച്ചുയർത്തിയ ​ഗുരു'; മലർവാടിയുടെ പത്താം വർഷത്തിൽ വിനീതിന് നന്ദി പറഞ്ഞ് നിവിനും അജുവും

രുപിടി നല്ല നടന്മാരെയും ഒരു സൂപ്പർഹിറ്റ് സംവിധായകനേയും മലയാളികൾക്ക് സമ്മാനിച്ച ചിത്രമാണ് മലർവാടി ആർട്ട്സ്ക്ലബ്ബ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഒരു ദശകം പൂർത്തിയാക്കുകയാണ്. പത്ത് വർഷത്തിന് ഇപ്പുറവും മലർവാടി ടീമിനെ ചേർത്തുനിർത്തുന്നത് അവരുടെ സൗഹൃദമാണ്. ചിത്രത്തിൽ സ്പെഷ്യൽ ഡേ ആഘോഷമാക്കുകയാണ് നിവിൻ പോളിയും അജു വർ​ഗീസും വിനീത് ശ്രീനിവാസനും ഉൾപ്പടെയുള്ളവർ. 

വിനീതിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് അജു വർ​ഗീസിന്റെ പോസ്റ്റ്. ഫോക്കസിൽ ഔട്ടിൽ നിന്ന് ഞങ്ങളെ ഫോക്കസിലോട്ടു പിടിച്ചുയർത്തിയെ ഗുരുവിനു നന്ദി എന്ന അടിക്കുറിപ്പിൽ വിനീതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനീതിന്റെ ചിത്രത്തിൽ പിന്നിലായി അഞ്ചം​ഗ സംഘത്തെ കാണാം. 

നിവിൻ പോളിയും തന്റെ ആദ്യ സംവിധായകന് നന്ദി പറയാൻ മറന്നില്ല, നന്ദി സഹോദര, പത്ത് വർഷത്തെ സൗഹൃദം എന്ന അടിക്കുറിപ്പിൽ വിനീതിനൊപ്പമുള്ള ചിത്രമാണ് നിവിൻ പങ്കുവെച്ചിരിക്കുന്നത്. മലർവാടിയിലൂടെയാണ് നിവിൻ പോളി മലയാളത്തിലെ യുവതാരനിരയിലേക്ക് ഉയരുന്നത്. വിനീത് സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്തിലും പ്രധാന വേഷത്തിൽ എത്തിയത് നിവിൻ ആയിരുന്നു. കൂടാതെ അജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. നിരവധി ചിത്രങ്ങളിൽ ഇവർ മൂന്നു പേരും ഒന്നിച്ചത്. 

വിനീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിനും അജുവിനും കൂടാതെ ഭ​ഗത് മാനുവൽ, ഹരികൃഷ്ണ, ​ഗീവർ​ഗീസ് ഈപ്പൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. കൂടാതെ നെടുമുടി വേണു, ജ​ഗതി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സൗഹൃദത്തിന്റേയും സം​ഗീതത്തിന്റേയും പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം തീയെറ്ററിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com