'രാമായണമാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ' ; ആശംസകളുമായി മോഹന്‍ലാല്‍

രാമായണ മാസാചരണത്തില്‍ ആരാധകർക്ക് ആശംസകളുമായി നടൻ മോഹന്‍ലാല്‍
'രാമായണമാസത്തിന്‍റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ' ; ആശംസകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം : രാമായണ മാസാചരണത്തില്‍ ആരാധകർക്ക് ആശംസകളുമായി നടൻ മോഹന്‍ലാല്‍. രാമായാണ മാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞു നില്‍ക്കട്ടേയെന്നായിരുന്നു  ആശംസ.  ഫെയ്സ്ബുക്ക് പേജിലൂടെയാണ് സൂപ്പർ താരത്തിന്റെ ആശംസാസന്ദേശം.  

ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും ആശംസയ്‌ക്കൊപ്പം മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്...

''പൂര്‍വ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം

വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം

ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം

കൃത്വാ രാവണകുംഭകര്‍ണ്ണനിധനം സമ്പൂര്‍ണരാമായണം''- ഏക ശ്ലോക രാമായണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com