പോരാളിയായ 75കാരി; ആജി മായ്‌ക്കൊപ്പം ആയോധന പരിശീലന കേന്ദ്രം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം (വീഡിയോ)

പോരാളിയായ 75കാരി; ആജി മായ്‌ക്കൊപ്പം ആയോധന പരിശീലന കേന്ദ്രം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം
പോരാളിയായ 75കാരി; ആജി മായ്‌ക്കൊപ്പം ആയോധന പരിശീലന കേന്ദ്രം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം (വീഡിയോ)

ജി മാ എന്ന 75കാരിയായ വൃദ്ധയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. തെരുവില്‍ അഭ്യാസങ്ങള്‍ കാണിച്ചാണ് ആജി മാ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. രണ്ട് കൈയിലും വടി പിടിച്ച് അത് വീശി ആജി മാ കാഴ്ചവെച്ച പ്രകടനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 

ഇപ്പോഴിതാ അവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സോനു സൂദ്. ആയോധന കലയില്‍ 75കാരിക്കുള്ള മികവിനെ താരം അഭിനന്ദിച്ചു. ഒപ്പം മറ്റൊരു വാഗ്ദാനവും സോനു നല്‍കുന്നു. ട്രെയിനിങ് സ്‌കൂള്‍ ആരംഭിക്കാമെന്നും അവിടെ ഇവരെ അധ്യാപികയാക്കാമെന്നുമാണ് സോനു പറയുന്നത്. 

ആയോധന കല പഠിപ്പിക്കുന്ന പരിശീലന കേന്ദ്രം തുടങ്ങാനാണ് തന്റെ പദ്ധതിയെന്ന് താരം പറയുന്നു. അവിടെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ പഠിപ്പിക്കാന്‍ ആജി മായെ നിയമിക്കാമെന്നുമാണ് സോനു വാഗ്ദാനം ചെയ്യുന്നത്. 'ദയവായി എനിക്ക് ഇവരുടെ വിശദാംശങ്ങള്‍ പറഞ്ഞു തരാമോ? ഒരു ചെറിയ പരിശീലന സ്‌കൂള്‍ ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയും'- ആജി മായുടെ വിഡീയോ പങ്കിട്ട് അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. 

പോസ്റ്റിനടിയില്‍ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. നല്ല ഐഡിയയാണ് താരം പറഞ്ഞതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com