നാലു മാസത്തെ ചെന്നൈ ജീവിതം അവസാനിപ്പിച്ചു; അമ്മയെ കാണാൻ കേരളത്തിലെത്തി മോഹൻലാൽ

ചെന്നൈ നഗരത്തിൽ നിന്ന റോഡ് മാർഗമാണ് താരം കൊച്ചിയിലെത്തിയത്
നാലു മാസത്തെ ചെന്നൈ ജീവിതം അവസാനിപ്പിച്ചു; അമ്മയെ കാണാൻ കേരളത്തിലെത്തി മോഹൻലാൽ

ലോക്ക്ഡൗണിന് തുടക്കത്തിലാണ് സൂപ്പർതാരം മോഹൻലാൽ ചെന്നൈയിൽ എത്തുന്നത്. കഴിഞ്ഞ നാല് മാസമായി കുടുംബസമേതം ചെന്നൈയിലെ വീട്ടിലായിരുന്നു താരത്തിന്റെ താമസം. ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മോഹൻലാൽ. ചെന്നൈ നഗരത്തിൽ നിന്ന റോഡ് മാർഗമാണ് താരം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പതിനാലു ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിച്ച താരം അതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ.

തന്റെ ഡ്രൈവർക്കൊപ്പമാണ് താരം കാറിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയത്. തേവരയിലെ വീട്ടിൽ കഴിയുന്ന അമ്മയെ കാണുന്നതിനാണ് താരം കോവിഡ് ഭീതിക്കിടെ കേരളത്തിലേക്ക് എത്തിയത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി അമ്മയ്ക്കൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിച്ച ശേഷം താരം ചെന്നൈയിലേക്ക് മടങ്ങിയേക്കും.

ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമായിരുന്നു താരത്തിന്റെ ലോക്ക്ഡൗൺ നാളുകൾ. താരത്തിന്റെ അറുപതാം പിറന്നാളും മകന്റെ ജന്മദിനവുമെല്ലാം ലോക്ക്ഡൗണിനിടെ ചെന്നൈയിലാണ് ആഘോഷിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ അമ്മയ്ക്കൊപ്പം നിൽക്കാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ട് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. സൂപ്പർഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിലാണ് മോഹൻലാൽ ഇനി അഭിനയിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിങ് തുടങ്ങാനിരിക്കുകയായിരുന്നു ചിത്രം. എന്നാൽ കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ആരംഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com