'‍നീ അരികിലുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല'; സുപ്രിയയോട് പൃഥ്വി 

പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്
'‍നീ അരികിലുള്ളപ്പോൾ ഒരു യുദ്ധവും വലുതല്ല'; സുപ്രിയയോട് പൃഥ്വി 

ന്റെ നല്ലപാതിക്ക് ജന്മദിനാശംസകൾ ‌നേർന്ന് പൃഥ്വിരാജ്. 'നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു യുദ്ധവും വലുതല്ല' എന്നാണ് സുപ്രിയയോട് പിറന്നാൾ ദിനത്തിൽ പൃഥ്വി പറയുന്നത്. 'എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം' എന്ന് കുറിച്ചുകൊണ്ട് സുപ്രിയയുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ട്. 

മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. “ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്. പൂർണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരും സുപ്രിയയ‌്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Happy birthday partner! Ain’t no battle too big with you by my side

A post shared by Prithviraj Sukumaran (@therealprithvi) on

തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വി നിറഞ്ഞുനിൽക്കെയാണ് മുംബൈയിൽ പത്രപ്രവർത്തകയായിരുന്ന സുപ്രിയ മേനോനുമായി പ്രണയത്തിലായത്. 2011 ഏപ്രിൽ 25നാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും സൗഹൃദവും പ്രണയവും പിന്നീട് ഏറെ ചർച്ചയായിട്ടുമുണ്ട്. 

വിവാഹ ശേഷം കുറച്ചുനാൾ മാധ്യമപ്രവർത്തനം തുടർന്നെങ്കിലും പിന്നീട് സുപ്രിയ വീട്ടമ്മയുടെ റോളിലേക്ക് മാറുകയാ‌യിരുന്നു. എന്നാലിപ്പോൾ 'പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ' സഹനിർമ്മാതാവായി മലയാള സിനിമയിൽ സാന്നിദ്ധ്യമറിയിച്ചിരിക്കുകയാണ് സുപ്രിയ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com