മുൻ കാമുകനൊപ്പമുള്ള ഓർമ പങ്കുവെച്ച് ദീപിക പദുക്കോൺ; ക്യൂട്ട് എന്ന് രൺവീർ സിങ്

സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് 'യേ ജവാനി ഹേ ദീവാനി' എന്ന സിനിമയെക്കുറിച്ച് ദീപിക പങ്കുവെച്ച പോസ്റ്റാണ്
മുൻ കാമുകനൊപ്പമുള്ള ഓർമ പങ്കുവെച്ച് ദീപിക പദുക്കോൺ; ക്യൂട്ട് എന്ന് രൺവീർ സിങ്

ലോക്ക്ഡൗണിനെ തുടർന്ന് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ഭർത്താവ് രൺവീർ സിങ്ങിന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് 'യേ ജവാനി ഹേ ദീവാനി' എന്ന സിനിമയെക്കുറിച്ച് ദീപിക പങ്കുവെച്ച പോസ്റ്റാണ്. താരത്തിന്റെ മുൻ കാമുകൻ രൺബീർ കപൂറാണ് ചിത്രത്തിൽ നായകനായി എത്തിയത്. മികച്ച വിജയം നേടിയ ചിത്രത്തിന്റെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

2013 മെയ് 31നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഏഴ് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് താരം രൺബീറുമൊത്തുള്ള രണ്ട് മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങിന്റെ കമന്റാണ്. ക്യൂട്ട് എന്നാണ് താരം കുറിച്ചത്.

അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത  'യേ ജവാനി ഹേ ദീവാനി' 2013ലെ ഏറ്റവും സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. നൈന തല്‍വാര്‍ എന്നായിരുന്നു ചിത്രത്തില്‍ ദീപിക അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. 'ബണ്ണി' ആയി രണ്‍ബീറും എത്തി. ഒരു ട്രക്കിംഗിനിടെ കണ്ടുമുട്ടുന്ന ഇരുവര്‍ക്കുമിടയില്‍ ഉടലെടുക്കുന്ന ബന്ധമായിരുന്നു ചിത്രത്തിന്‍റെ പശ്ചാത്തലം. ആദിത്യ റോയ് കപൂര്‍, കല്‍കി കെയ്റ്റ്ലിന്‍, കുണാന്‍ റോയ് കപൂര്‍, തന്‍വി ആസ്‍മി, ഫറൂഖ് ഷെയ്ഖ് എന്നിവരും അഭിനയിച്ചു. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മ്മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com