'അയാള്‍ വിവാഹമോചിതനാണ്, രണ്ട് മക്കളുണ്ട്'; സെയിഫിനെ കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും താക്കീത് നല്‍കിയിരുന്നെന്ന് കരീന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2020 12:15 PM  |  

Last Updated: 12th June 2020 12:15 PM  |   A+A-   |  

kareena

 

രിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് കാമുകനും നടനുമായ സെയിഫ് അലി ഖാനെ വിവാഹം ചെയ്യാന്‍ ബോളുവുഡ് സുന്ദരി കരീന കപൂര്‍ തിരുമാനിച്ചത്. ആ തിരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നെന്നും ഒരുപാടുപേര്‍ തനിക്ക് താക്കീത് നല്‍കിയിരുന്നെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് കരീന. കരിയറില്‍ വിജയിച്ചുനില്‍ക്കുമ്പോള്‍ കല്യാണം എന്ന തിരുമാനവും രണ്ട് മക്കളുള്ള വിവാഹമോചിതനായ ഒരാളെ പങ്കാളിയാക്കാന്‍ ഒരുങ്ങുന്നതും ഒക്കെയായിരുന്നു പ്രധാന എതിര്‍പ്പുകളെന്ന് കരീന പറയുന്നു.

' ഞാന്‍ സെയിഫിനെ വിവാഹം ചെയ്യാന്‍ തിരുമാനിച്ചപ്പോള്‍, 'അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്', എന്നൊക്കെയാണ് എല്ലാവരും പ്രതികരിച്ചത്. ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു. കരിയര്‍ അവസാനിക്കും എന്നാണ് അവരില്‍ പലരും പറഞ്ഞത്. 'പ്രണയത്തിലാകുന്നത് ഇത്ര വലിയ തെറ്റാണോ?' എന്നായിരുന്നു എന്റെ ചിന്ത. കല്ല്യാണം കഴിക്കുന്നത് ഇത്ര വലിയ ക്രൈം ആണോ?. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് തീരുമാനിച്ചു', കരീന പറഞ്ഞു.

അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് കരീനയുമായി പ്രണയത്തിലായതും ഇരുവരും ജീവിതത്തില്‍ ഒന്നിച്ചതും. അമൃതയ്ക്കും സെയിഫിനും രണ്ട് മക്കളുണ്ട്, സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും. ഇരുവരും 2004ല്‍ വിവാഹമോചിതരായി.