ഡാഡയ്ക്ക് അല്ലിമോളുടെ കത്ത്, അച്ഛന്റെ സങ്കടം മാറ്റിയ വരികൾ;  മകളുടെ ഇംഗ്ലീഷ് തന്നേക്കാൾ മനോഹരമെന്ന് പൃഥ്വി 

സച്ചിയുടെ വിയോ​ഗത്തിൽ ദുഃഖിതനായിരുന്ന അച്ഛന്റെ സങ്കടം മാറ്റാനുള്ള അലംകൃതയുടെ ശ്രമമായിരുന്നു ഈ കത്ത്
ഡാഡയ്ക്ക് അല്ലിമോളുടെ കത്ത്, അച്ഛന്റെ സങ്കടം മാറ്റിയ വരികൾ;  മകളുടെ ഇംഗ്ലീഷ് തന്നേക്കാൾ മനോഹരമെന്ന് പൃഥ്വി 

ലോകപിതൃദിനത്തിൽ മകൾ നൽകിയ സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അച്ഛന് സ്വന്തം കൈപ്പടയിൽ കത്തെഴുതിയാണ് അല്ലി ആശംസകളറിയിച്ചത്. പ്രിയസുഹൃത്തും സംവിധായകനുമായ സച്ചിയുടെ വിയോ​ഗത്തിൽ ദുഃഖിതനായിരുന്ന അച്ഛന്റെ സങ്കടം മാറ്റാനുള്ള അലംകൃതയുടെ ശ്രമമായിരുന്നു ഈ കത്ത്. 

'ഹാപ്പി ഫാദേഴ്‌സ് ഡേ. 
പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ‌ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ', എന്നാണ് കത്തിലെ വരികൾ. 

മനോഹരമായ ഒരു കുറിപ്പോടെയാണ് പൃഥ്വിരാജ് കത്ത് പങ്കുവച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ താനെഴതിയിരുന്നതിനേക്കാൾ മനോഹരമാണ് മകളുടെ ഇംഗ്ലീഷ് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. 'കുറച്ച് ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവൾ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നൽകാൻ ഫാദേഴ്‌സ് ഡേ വന്നെത്താൻ കാത്തിരിക്കുകയായിരുന്നു അവൾ. അഞ്ചു വയസ്സുള്ളപ്പോൾ ഞാനെഴതിയിരുന്നതിനേക്കാൾ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്', അല്ലിയുടെ കത്ത് പങ്കുവെച്ചുകൊണ്ട് പൃഥി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com