പ്രണയവും വിരഹവും നിറഞ്ഞ് സൂഫിയും സുജാതയും; ജയസൂര്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ജയസൂര്യയും ബോളിവുഡ് സുന്ദരി അദിഥി റാവു ഹൈദറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്
പ്രണയവും വിരഹവും നിറഞ്ഞ് സൂഫിയും സുജാതയും; ജയസൂര്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

ൺലൈൻ റിലീസിന് ഒരുങ്ങുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. തമിഴ് നടൻ ധനുഷാണ് ട്രെയിലർ പുറത്തുവിട്ടത്. ജയസൂര്യയും ബോളിവുഡ് സുന്ദരി അദിഥി റാവു ഹൈദറുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളം സിനിമയാണിത്.

ഊമയായ ഒരു പെൺകുട്ടിയുടെ പ്രണയവും വിവിഹശേഷമുള്ള ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്. അ​ദിഥിയുടെ ഭർത്താവായാണ് ജയസൂര്യ എത്തുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്. ജൂലൈ മൂന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നിർമാതാക്കളുടെ സംഘടനയും തീയെറ്റർ ഉടമകളും രം​ഗത്തെത്തിയിരുന്നു.  ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം രം​ഗത്തെത്തിയിരുന്നു. എല്ലാ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com