ആര് പുറത്തു കയറിയാലും ചവുട്ടിയാലും അവരേം കൊണ്ട് പൊവും; തന്റെ ഹീറോയ്ക്കൊപ്പം പിഷാരടി

സൈക്കിളിനോടുള്ള സ്നേഹം പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി
ആര് പുറത്തു കയറിയാലും ചവുട്ടിയാലും അവരേം കൊണ്ട് പൊവും; തന്റെ ഹീറോയ്ക്കൊപ്പം പിഷാരടി

ടുത്തിടെ സൈക്കിൾ പ്രേമികളുടെ എണ്ണത്തിൽ വലിയ വ‌ർധനവാണ് ഉണ്ടായിരിക്കുന്നത്. മലയാളികളുടെ ഫിറ്റ്നസ് സിമ്പലായിക്കൊണ്ടിരിക്കുകയാണ് സൈക്കിൾ. അപ്പോൾ സൈക്കിളിനോടുള്ള സ്നേഹം പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് തന്റെ ഹീറോയ്ക്കൊപ്പമുള്ള സെൽഫി താരം പങ്കുവെച്ചത്. 

'റിവേഴ്സ് ഓപ്ഷന്‍ ഇല്ല... സ്പീഡ് കുറവായിരിക്കും... ആര് പുറത്തു കയറിയാലും ചവുട്ടിയാലും അവരേം കൊണ്ട് മുന്നോട്ടു പോവും... സൈക്കിള്‍ കാണിക്കുന്ന ഹീറോയിസം ഒന്നും...' പിഷാരടി കുറിച്ചു. നിരവധി സൈക്കിൾ പ്രേമികളാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇത് കട്ട ഹീറോയിസമാണെന്നാണ് ചിലരുടെ കമന്റ്. സൈക്കിൾ വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. 

സോ‌ഷ്യൽ മീഡിയയിലെ ആക്റ്റീവായ താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഓരോ ചിത്രത്തിനും താരം നൽകുന്ന അടിക്കുറിപ്പുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ക്യാപ്ഷൻ സിംഹമാണ് പിഷാരടിയെന്നാണ് ആരാധകർ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com