​ബീച്ചും കുതിരസവാരിയും; നിക്കിനൊപ്പം അവധി ആഘോഷം, ഇത് 'മാജിക്' എന്ന് പ്രിയങ്ക, ചിത്രങ്ങള്‍ 

​ബീച്ചും കുതിരസവാരിയും; നിക്കിനൊപ്പം അവധി ആഘോഷം, ഇത് 'മാജിക്' എന്ന് പ്രിയങ്ക, ചിത്രങ്ങള്‍ 

കാലിഫോർണിയയിലെ കാർപിന്റീരിയയിൽ കൗവ് ബോയ് ലുക്കിലായിരുന്നു ഇരുവരുടെയും സവാരി

കുതിര സവാരി നടത്തിയും ബീച്ചിൽ സമയം ചെലവഴിച്ചും ഞായറാഴ്ച ദിനം ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരസുന്ദരി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'മാജിക്' എന്ന വിശേഷണത്തോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. തിരക്കുകൾക്കിടയിൽ ഒന്നിച്ച് വീണുകിട്ടിയ ‌സമയം ആഘോഷമാക്കുകയായിരുന്നു ഇരുവരുമെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. 

നിക് വെള്ളയും പ്രിയങ്ക കറുപ്പും ചാര നിറവുമുള്ള കുതിരകളെയാണ് തിരഞ്ഞെടുത്തത്. കാലിഫോർണിയയിലെ കാർപിന്റീരിയയിൽ കൗവ് ബോയ് ലുക്കിലായിരുന്നു ഇരുവരുടെയും സവാരി. ലെതർ ജാക്കറ്റ് അടക്കം അടിമുടി കറുപ്പായിരുന്നു നിക്കിന്റെ വേഷമെങ്കിൽ പച്ച നിറത്തിലുള്ള പ്രിന്റഡ് ജാക്കറ്റ് ധരിച്ചാണ് പ്രിയങ്ക എത്തിയത്. ഇരുവരും മാച്ചിങ് കൗവ് ബോയ് തൊപ്പിയും മറന്നില്ല. 

''Sunday ❤️'' എന്നാണ് ചിത്രങ്ങൾക്കൊപ്പം നിക്ക് കുറിച്ചിരിക്കുന്നത്. പ്രിയ താരദമ്പതികളുടെ ചിത്രങ്ങൾ പതിവുതെറ്റിക്കാതെ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com