കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി

എന്നെപോലെയുള്ള ദൈവവിശ്വാസികള്‍ ശാസത്രത്തോട് തര്‍ക്കിക്കുന്നത് ദൈവനിഷേധമാവും
കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി

കൊച്ചി: ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗംഎന്നാണെന്ന് നടന്‍ ഹരീഷ് പേരടി. കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല എന്നാണ്  എന്റെ ശരീരത്തിന്റെ ഏത് ഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന് എനിക്കറിയാത്ത എന്റെ മനസ്സ് എന്നോട് പറയുന്നതെന്ന്് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഒരുപാട് കുത്തിവെപ്പുകള്‍ നടത്തി കുറെ മരുന്നുകളും കഴിച്ച് രോഗങ്ങള്‍ മാറ്റിയെടുത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ ശാസത്രത്തെ അനുസരിക്കുന്നു.കൈ കഴുകികൊണ്ടിരിക്കുന്നു.അതുകൊണ്ട് എന്നെപോലെയുള്ള ദൈവവിശ്വാസികള്‍ ശാസത്രത്തോട് തര്‍ക്കിക്കുന്നത് ദൈവനിഷേധമാവുവെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഹരീഷിന്റെ കുറിപ്പ്

ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗംഎന്നാണ് ...കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ ശരീരത്തിന്റെ ഏത് ഭാഗത്താണ് സ്ഥിതിചെയ്യുന്നത് എന്ന് എനിക്കറിയാത്ത എന്റെ മനസ്സ് എന്നോട് പറയുന്നത്..(ന്യൂറോളജിയും സൈക്യാട്രിയും രണ്ട് ഡിപാര്‍ട്ടുമെന്ററുകളാണ്.)എന്നാലും ഒരുപാട് കുത്തിവെപ്പുകള്‍ നടത്തി കുറെ മരുന്നുകളും കഴിച്ച് രോഗങ്ങള്‍ മാറ്റിയെടുത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ ശാസത്രത്തെ അനുസരിക്കുന്നു...കൈ കഴുകികൊണ്ടിരിക്കുന്നു...അതുകൊണ്ട് എന്നെപോലെയുള്ള ദൈവവിശ്വാസികള്‍ ശാസത്രത്തോട് തര്‍ക്കിക്കുന്നത് ദൈവനിഷേധമാവും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com