ക്വാഡന്‍ മലയാള സിനിമയിലേക്ക്, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഗിന്നസ് പക്രു

ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ജാനകി എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്
ക്വാഡന്‍ മലയാള സിനിമയിലേക്ക്, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ഗിന്നസ് പക്രു

ബോഡി ഷെയിമിങ്ങിന് ഇരയായി അമ്മയോട് കരയുന്ന ക്വാഡനെ ലോകം കണ്ടിട്ട് അധിക നാളായിട്ടില്ല. അതിന് പിന്നാലെ നിരവധി പേര്‍ ഈ ഒന്‍പതു വയസുകാരനെ പിന്തുണച്ചുകൊണ്ച് രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് തന്നെ പിന്തുണച്ച നടന്‍ ഗിന്നസ് പക്രുവിന് ക്വാഡനും അമ്മയും നന്ദി പറഞ്ഞത്. പക്രുവിനെ പോലെ നടനാവാനാണ് തനിക്ക് ആഗ്രഹമെന്നും ക്വാഡന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ കുഞ്ഞിന്റെ സ്വപ്‌നം സഫലമാക്കുകയാണ് പക്രു. 

മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ക്വാഡന്. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ജാനകി എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഗിന്നസ് പക്രു തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.  'ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം.' എന്ന അടിക്കുറിപ്പിനൊപ്പം ക്വാഡനുള കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞു. 

ബോഡി ഷെയിമിങ് നേരിടുന്നവരെ പിന്തുണക്കുന്നതിനായി വി ആര്‍ വിത്ത് യു എന്ന കാമ്പെയ്‌ന് തുടക്കമിടുമെന്നും പക്രു വ്യക്തമാക്കുന്നു. പക്രുവിന്റെ വാക്കുകള്‍ കേട്ട ശേഷമാണ് ക്വാഡന്‍ താരത്തിന് നന്ദി പറഞ്ഞത്. പക്രുവിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കേരളത്തിലേക്ക് വരുമ്പോള്‍ കണ്ട് സംസാരിക്കാമെന്നും ക്വാഡന്‍ പറഞ്ഞു.  

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വിഡിയോ വൈറലായിരുന്നു. നിന്നെ പോലെ ഈ ചേട്ടനും ഒരുപാട് കരഞ്ഞിട്ടുണ്ട് എന്നാണ് പക്രു കുറിച്ചത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com