'അവരെ വളർത്തി നശിപ്പിച്ചത് മാതാപിതാക്കൾ'; ബോയ്സ് ലോക്കർ റൂമിൽ പ്രതികരണവുമായി താരങ്ങൾ

സോനം കപൂറിനെ കൂടാതെ സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയവരും പ്രതികരണവുമായി എത്തി
'അവരെ വളർത്തി നശിപ്പിച്ചത് മാതാപിതാക്കൾ'; ബോയ്സ് ലോക്കർ റൂമിൽ പ്രതികരണവുമായി താരങ്ങൾ

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികളുടെ ബോയ്സ് ലോക്കർ റൂം എന്നു പേരിലുള്ള ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ്. കൂടെ പഠിക്കുന്ന പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നതിനെപ്പറ്റിയൊക്കെയാണ് ആൺകുട്ടികൾ ​ഗ്രൂപ്പിലൂടെ ചർച്ച ചെയ്തത്. ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങൾ. ആൺകുട്ടികൾ ഇങ്ങനെ നശിച്ചുപോയതിന് കാരണം അവരെ വളർത്തിയ മാതാപിതാക്കളാണ് എന്നാണ് നടി സോനം കപൂർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ആൺകുട്ടികൾ ഇങ്ങനെ നശിച്ചു പോയതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് സോനം കപൂർ കുറിച്ചു. മനുഷ്യരോട് ബഹുമാനമില്ലാത്ത തരത്തിൽ സ്വന്തം കുട്ടികളെ വളർത്തി നശിപ്പിച്ചതിന് മാതാപിതാക്കളാണ് കുറ്റക്കാരെന്നും താരം കുറിച്ചു. സോനം കപൂറിനെ കൂടാതെ സിദ്ധാർഥ് ചതുർവേദി, സ്വര ഭാസ്കർ തുടങ്ങിയവരും പ്രതികരണവുമായി എത്തി. 

വിഷം വമിക്കുന്ന ആണത്ത ബോധം ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഏങ്ങിനെ പിടികൂടും എന്നതാണ് ലോക്കർ റൂം സംഭവം നമുക്ക് കാണിച്ചു തരുന്നത്. മാതാപിതാക്കളും അധ്യാപകരും ഈ പ്രശ്നത്തെ ​ഗൗരവത്തോടെ സമീപിക്കണം. ബലാത്സം​ഗം ചെയ്തയാളെ തൂക്കിക്കൊല്ലുന്നതല്ല,  ബലാത്സം​ഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസികാവസ്ഥയെയാണ് നാം കടന്നാക്രമിക്കേണ്ടതെന്നാണ് സ്വര കുറിച്ചത്. മനുഷ്യരെ ബാധിക്കുന്ന വെെറസുകളുടെ കൂട്ടത്തിൽ ലോക്കർ റൂമും സ്ഥാനം നേടിയെന്നാണ് സിദ്ധാർഥ് ചതുർവേദി പറയുന്നത്. 

പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതോടെയാണ് ബോയ്‌സ് ലോക്കര്‍ റൂം ചർച്ചയായത്. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നത്. ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച്‌ സ്‌കൂളിലെ 11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 20 പേരാണ് ഇതിനുപിന്നിലെന്ന് പോലീസ് സൈബര്‍ സെല്‍ കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com