കെഎസ്ഇബിയിലേക്ക് വിളിച്ച് കലിപ്പിച്ച് ജയസൂര്യ; വൈറലായി ടിക് ടോക്ക് വിഡിയോ

ലോക്ക്ഡൗണിനിടെ വലിയ തുക ബിൽ വന്നതിന് കാരണം ചോദിച്ച് കലിപ്പിച്ചുകൊണ്ടാണ് ജയസൂര്യയുടെ ഫോൺവിളി
കെഎസ്ഇബിയിലേക്ക് വിളിച്ച് കലിപ്പിച്ച് ജയസൂര്യ; വൈറലായി ടിക് ടോക്ക് വിഡിയോ

ണിയില്ലാതെ ഇരിക്കുമ്പോൾ ഇരുട്ടടി പോലെ കറന്റ് ബിൽ വന്നാൽ ആർക്കായാലും ദേഷ്യം വരില്ലേ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നടൻ ജയസൂര്യ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വിഡിയോ ആണ്. ലോക്ക്ഡൗണിനിടെ വലിയ തുക ബിൽ വന്നതിന് കാരണം ചോദിച്ച് കലിപ്പിച്ചുകൊണ്ടാണ് ജയസൂര്യയുടെ ഫോൺവിളി. 

ഹലോ, ആർ യൂ കെഎസ്ഇബി എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ജയസൂര്യയുടെ ഇം​ഗ്ലീഷ് സംഭാഷണം ആരാധകരുടെ മനസു കീഴടക്കുകയാണ്. ഈ കൊറോണ കാലത്ത് ജോലി ഇല്ലെന്നും എങ്ങനെ ബിൽ അടയ്ക്കും എന്നുമാണ് താരം ചോദിക്കുന്നത്. കൂടാതെ കെഎസ്ഇബി എന്നതിന് ഒരു സ്പെഷ്യൽ ഫുൾ ഫോമും കണ്ടുപിടിച്ചിട്ടുണ്ട് താരം. കസ്റ്റമർ സാലറി ഏണിങ് ദെൻ ബിൽ. അതിനാൽ ആദ്യം സാലറി വരട്ടെ എന്നിട്ടാകാം ബില്ലടയ്ക്കുന്നത് എന്നാണ് താരം പറയുന്നത്. 

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് താരത്തിന്റെ വിഡിയോ. ടിക്ടോക്കിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ എത്തുന്നുണ്ട്. മകൻ ടിക് ടോക്ക് അക്കൗണ്ടിലൂടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com