'അന്ന് പ്രായം രണ്ടര വയസ്, ​അമ്മയെ വഴിയിൽ ഇറക്കിവിടാൻ നോക്കിയ ഓട്ടോഡ്രൈവറെ ഞാൻ ഭീഷണിപ്പെടുത്തി'

രസകരമായ ഓർമ പങ്കുവെച്ചാണ് താരം അമ്മ സിന്ധുവിന് മദേഴ്സ് ഡേ ആശംസിച്ചിരുന്നത്
'അന്ന് പ്രായം രണ്ടര വയസ്, ​അമ്മയെ വഴിയിൽ ഇറക്കിവിടാൻ നോക്കിയ ഓട്ടോഡ്രൈവറെ ഞാൻ ഭീഷണിപ്പെടുത്തി'

1995 മുതൽ അമ്മയുടെ ബ്ലാക്ക് ക്യാറ്റ് കമാൻഡോ ആയിരുന്നു നടി അഹാന ക‌ൃഷ്ണ. രണ്ടര വയസുള്ളപ്പോൾ പോലും അമ്മയെ സംരക്ഷിക്കാൻ കുട്ടിക്കുറിമ്പിക്ക് സാധിച്ചിട്ടുണ്ട്. രസകരമായ ഓർമ പങ്കുവെച്ചാണ് താരം അമ്മ സിന്ധുവിന് മദേഴ്സ് ഡേ ആശംസിച്ചിരുന്നത്. കുട്ടിക്കാലത്തെ അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

'അമ്മയോട് പ്രശ്നമുണ്ടാക്കിയാൽ നിങ്ങളുടെ മൂക്കിന് ഇടിക്കും. 1995 മുതൽ അമ്മയുടെ ബ്ലാക്ക് കാറ്റ് കമാൻഡോ ആണ്. രസകരമായ സംഭവം- രണ്ടര വയസുള്ള സമയത്ത് ഒരു ഓട്ടോഡ്രൈവർ അമ്മയോട് വളരെ രൂക്ഷമായി സംസാരിച്ചു. വീടിന് മുന്നിൽ ഇറക്കാനാവില്ലെന്നും വഴിയിൽ ഇറങ്ങാനുമാണ് അയാൾ ആവശ്യപ്പെട്ടത്. ആ സമയത്ത് ദിയയെ ​ഗർഭിണിയായിരിക്കുന്ന സമയമാണ്. ഞാൻ അയാളോട് ഒച്ചയെടുത്തു. അച്ഛൻ വന്ന് തന്നെ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തി. മര്യാദയ്ക്ക് എന്നെയും അമ്മയേയും വീടിനുമുന്നിൽ ഇറക്കാൻ പറഞ്ഞു. കുട്ടിയുടെ പരാക്രമം കണ്ട് ഓട്ടോ ഡ്രൈവർ ഞെട്ടുന്നത് കാണാമായിരുന്നു. ഞങ്ങളെ വീടിനു വെളിയിൽ തന്നെ ഇറക്കി'- അഹാന കുറിച്ചു. 

നടൻ കൃഷ്ണകുമാറിന്റേയും സിന്ധുവിന്റേയും നാല് പെൺമക്കളിൽ മൂത്ത ആളാണ് അഹാന. താരത്തിന്റെ യാത്രകളെല്ലാം അമ്മയ്ക്കൊപ്പമാണ്. അമ്മയോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com