'അമ്മമാര്‍ മാത്രമല്ല, ഞങ്ങളും വ്യക്തികളാണ്'; ശക്തമായ വാക്കുകള്‍ കുറിച്ച് പൂര്‍ണിമ 

'പലരുടെയും പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ഉള്ള പ്രയത്‌നമാണ് അമ്മമാര്‍ നടത്തുന്നത്'
'അമ്മമാര്‍ മാത്രമല്ല, ഞങ്ങളും വ്യക്തികളാണ്'; ശക്തമായ വാക്കുകള്‍ കുറിച്ച് പൂര്‍ണിമ 

മാതൃദിനത്തില്‍ ശക്തമായ സന്ദേശം പങ്കുവച്ചിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. മാതൃത്വത്തെക്കുറിച്ച് വാചാലയായ പൂര്‍ണ്ണിമ ഒരു അമ്മയായിരിക്കേ നേരിടേണ്ടിവരുന്ന സങ്കീര്‍ണ്ണതകളെക്കുറിച്ചും വിശദീകരിച്ചു. 

മാതൃത്വവും അമ്മയുടെ വാക്കുകളും എല്ലാ ദിവസവും ആഘോഷിക്കേണ്ടതാണ് എന്ന് കുറിച്ചുകൊണ്ടാണ് പൂര്‍ണിമ മാതൃദിനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചുതുടങ്ങിയത്. മക്കളെ വളര്‍ത്താന്‍ കൃത്യമായ സൂത്രവാക്യമൊന്നും ഇല്ലെന്ന് പറയുന്ന പൂര്‍ണിമ ഈ യുദ്ധത്തില്‍ മറ്റ് പലരുടെയും പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ഉള്ള പ്രയത്‌നമാണ് അമ്മമാര്‍ നടത്തുന്നതെന്നും കുറിച്ചു. 

'ഒരു പ്രത്യേക പേരന്റിങ് രീതിയോ തത്വശാസ്ത്രമോ പിന്തുടരുന്ന അമ്മമാര്‍ മാത്രമല്ല ഞങ്ങള്‍. ഞങ്ങളും വ്യക്തികളാണ്. ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങള്‍ പല ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്', പൂര്‍ണിമ കുറിച്ചു. 

കുട്ടികളെ ആശ്രയിച്ചും പേരന്റിങ് രീതികളില്‍ മാറ്റമുണ്ടാകുമെന്നും പൂര്‍ണിമ പറയുന്നു. മാതൃത്വത്തെ മുന്നോട്ടുനയിക്കുന്ന നിയമ പുസ്തകങ്ങള്‍ ഒന്നും ഇല്ല. തെറ്റുകള്‍ വരുത്തി വ്യത്യസ്ത തീരുമാനങ്ങളിലൂടെ തന്നെ നമ്മള്‍ മുന്നോട്ടുപോകും. എല്ലാ അമ്മമാരും അവരുടെ മക്കളെ സ്‌നേഹിക്കുന്നവരാണെന്നും മക്കള്‍ക്കായി ഏറ്റവും മികച്ചത് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും താരം കുറിച്ചു.

മാതൃത്വത്തിലെ കുറവുകളെ ചൂണ്ടിക്കാണിക്കുന്നതിന് പകരം പോസിറ്റീവ് വശങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുനീങ്ങാം എന്നും താരം ഓര്‍മ്മപ്പെടുത്തി. തന്നെ സംബന്ധിച്ചടുത്തോളം മാതൃത്വം ഒരു വികാരമാണെന്ന് കുറിച്ച താരം മക്കളെ നഷ്ടപ്പെട്ട അമ്മമാരെയും കുറിപ്പില്‍ ഓര്‍മ്മിച്ചു. അമ്മയ്ക്കും അമ്മായമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു പൂര്‍ണ്ണിമയുടെ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com