ഡബ്ബിങ്, എഡിറ്റിങ് ജോലികൾ പൂർത്തിയാക്കണം; വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചു 

വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമാണ് മാസ്റ്റര്‍
ഡബ്ബിങ്, എഡിറ്റിങ് ജോലികൾ പൂർത്തിയാക്കണം; വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചു 

സിനിമാ ചിത്രീകരണ-നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്നീ സിനിമകളും പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികൾ തുടങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 

വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമാണ് മാസ്റ്റര്‍. സിനിമയുടെ ചിത്രീകരണം ലോക്ക്ഡൗണിന് മുന്‍പ് തന്നെ ഏകദേശം പൂര്‍ത്തിയായിരുന്നു. ഇനി ഡബ്ബിങ്, എഡിറ്റിങ് തുടങ്ങിയ ജോലികളാണ് പൂർത്തിയാക്കേണ്ടത്. മേയ് 12 മുതല്‍ ഇത് തുടങ്ങുന്നതായി വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് ട്വിറ്ററിലൂടെ അറിയിച്ചു. അധികം വൈകാതെ തന്നെ മാസ്റ്ററിന്റെ റിലീസ് ഡേറ്റും പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആന്റ്രിയ ജെറിമിയ, മാളവിക മോഹനന്‍, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ഗൗരി കിഷന്‍ എന്നിവരും മാസ്റ്ററിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ അഥവാ ഫെഫ്‌സി പുറത്തുവിട്ട ഔദ്യോഗിക പത്രകുറിപ്പില്‍ 10-ഓളം സിനികള്‍ ലോക്ക്ഡൗണ്‍ സമയത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുമതി തേടിയിരുന്നു. ത്രിഷ നായികയായ രാങ്കി, വിശാലിന്റെ ചക്ര, നയന്‍താര നായികയായ മൂക്കുത്തി അമ്മന്‍, പ്രഭു സോളമന്റെ കുംകി 2, കാര്‍ത്തിക്ക് സുബ്ബരാജിന്റെ കീര്‍ത്തി സുരേഷ് നായികയായ പെന്‍ഗ്വിന്‍ എന്നീ സിനിമകളും രണ്ട് വെബ് സീരിസും ജോലികള്‍ പുനരാരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com