അറുപതോളം പേർ പരസ്പരം നോക്കിയിരുന്നു; ഷൂട്ടിങ് തുക രണ്ടിരട്ടിയായി, ലോക്ഡൗൺ ജീവിതം വലിയ പാഠമായിരുന്നെന്ന് ബ്ലസി 

തിരുവല്ലയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് ബ്ലസി ഇപ്പോൾ
അറുപതോളം പേർ പരസ്പരം നോക്കിയിരുന്നു; ഷൂട്ടിങ് തുക രണ്ടിരട്ടിയായി, ലോക്ഡൗൺ ജീവിതം വലിയ പാഠമായിരുന്നെന്ന് ബ്ലസി 

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിന്റെ ലോക്ക്ഡൗൺ ഷൂട്ടിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലസി. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സിനിമയുടെ സെറ്റിലുമുണ്ടായിരുന്നെന്ന് ബ്ലസി പറയുന്നു. തിരുവല്ലയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് ബ്ലസി ഇപ്പോൾ. 

ഷൂട്ടിങ്ങിനിടെ കതകിനിടയിൽ കുടുങ്ങി വിരലിനു പരുക്കേറ്റതിനാൽ കൈയിൽ പ്ലാസ്റ്ററുമായാണു ബ്ലെസി കൊച്ചിയിൽ വിമാനമിറങ്ങിയത്. കൈക്കുഴ തെറ്റിയിട്ടുണ്ട്. പരിക്കുള്ളതിനാലാണ് വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അധികൃതർ ഇളവു നൽകിയത്.

നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിങ്ങിനു വേണ്ടി വന്നതെന്ന് ബ്ലസി പറഞ്ഞു. ബജറ്റ് താളം തെറ്റി.ജോർദാനിലെ വാദിറാം മരുഭൂമിയിലെ ലോക്ഡൗൺ ജീവിതം വലിയ പാഠങ്ങളാണു പകർന്നു നൽകിയതെന്നും ഒന്നും ചെയ്യാനില്ലാതെ അറുപതോളം പേർ സെറ്റിൽ പരസ്പരം നോക്കി ഇരിക്കുക എളുപ്പമായിരുന്നില്ലെന്നും ബ്ലസി പറയുന്നു. ആടുജീവിതത്തിൽ അടുത്ത ഷെഡ്യൂൾ നമീബിയയിലാണ്, ഒരു പ്രമുഖ മാ‌ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com