'സെറ്റ് തകർത്തത് ഒരു കൂട്ടം വർഗ്ഗീയവാദികൾ, അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ മനസ്സിലായിട്ടില്ല'

ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും താരം ഫേയ്സ്ബുക്ക് കുറിപ്പിൽ  വ്യക്തമാക്കി
'സെറ്റ് തകർത്തത് ഒരു കൂട്ടം വർഗ്ഗീയവാദികൾ, അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ മനസ്സിലായിട്ടില്ല'

മിന്നൽ മുരളിയുടെ സെറ്റ് തകർത്തവർ വർ​ഗീയവാദികളാണെന്ന് നടൻ ടൊവിനോ തോമസ്. അവർ പറയുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടില്ല. ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും താരം ഫേയ്സ്ബുക്ക് കുറിപ്പിൽ  വ്യക്തമാക്കി. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സെറ്റ് ബജ്രം​ഗ്ദൾ പ്രവർത്തകരാണ് തകർത്തത്. കാലടി മണപ്പുറത്ത് ക്ഷേത്രത്തിന് മുൻപിൽ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഇട്ടതാണ് ഇവരെ ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സെറ്റ് തകർത്തത്. ചുറ്റിക കൊണ്ട് പൊളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പം ബജ്രം​ഗദൾ നേതാവാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

ടൊവിനോ തോമസിന്റെ കുറിപ്പ്

മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വർഗ്ഗീയവാദികൾ തകർത്തത്.അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ‌ ഞങ്ങൾക്കാർക്കും മനസ്സിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ‌ പേരിൽ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേൾവി മാത്രമായിരുന്നിടത്താണു ഞങ്ങൾക്കീ അനുഭവമുണ്ടായിരിക്കുന്നത്‌..

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com