ബാം​ഗ്ലൂരിൽ നിന്ന് മുത്തങ്ങ വഴി വീട്ടിലേക്കെത്തി നടി ഭാവന; സ്രവ സാമ്പിളുകൾ ശേഖരിച്ചു, ഇനി ക്വാറന്റീനിൽ

അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്
ബാം​ഗ്ലൂരിൽ നിന്ന് മുത്തങ്ങ വഴി വീട്ടിലേക്കെത്തി നടി ഭാവന; സ്രവ സാമ്പിളുകൾ ശേഖരിച്ചു, ഇനി ക്വാറന്റീനിൽ

ർത്താവിനൊപ്പം ബാം​ഗ്ലൂരിലെ വീട്ടിലായിരുന്ന നടി ഭാവന കേരളത്തിലേക്ക് മടങ്ങിയെത്തി. മുത്തങ്ങ അതിർത്തി വഴിയാണ് താരം കേരളത്തിലേക്ക് കടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി  മുത്തങ്ങയിൽ എത്തിയത്. താരത്തിന്റെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തൃശൂരിലെ വീട്ടിലെത്തി ഭാവന 14 ദിവസം ക്വാറന്റീനിൽ കഴിയും. 

അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. താരത്തിന്റെ അപ്രതീക്ഷിതമായ വരവ് ഫെസിലിറ്റേഷൻ സെന്ററിലുണ്ടായിരുന്നവർക്ക് കൗതുകമായി. ചിലർ സാമൂഹിക അകലമൊക്കെ പാലിച്ച് സെൽഫി പകർത്തി. പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടർ യാത്ര.

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാം​ഗളൂരുവിൽ താമസിക്കുകയാണ് താരം. 2018 ജനുവരിയിലാണ് ഇവർ വിവാഹിതരായത്. മലയാള സിനിമയിൽ സജീവമല്ലെങ്കിൽ കന്നഡ സിനിമകളിൽ താരം അഭിനയിക്കുന്നുണ്ട്. നവീൻ കന്നഡ നിർമാതാവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com