ആര്യവേപ്പും കറ്റാർവാഴയും കരിന്തുളസിയും ഒക്കെയിട്ടൊരു നാടൻ എണ്ണ; മുടിയുടെ രഹസ്യം വെളിപ്പെടുത്തി അനു സിത്താര, വിഡിയോ 

പ്രത്യേക എണ്ണക്കൂട്ട് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി
ആര്യവേപ്പും കറ്റാർവാഴയും കരിന്തുളസിയും ഒക്കെയിട്ടൊരു നാടൻ എണ്ണ; മുടിയുടെ രഹസ്യം വെളിപ്പെടുത്തി അനു സിത്താര, വിഡിയോ 

ലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് ‌അനു സിത്താര. ഇടതൂർന്ന നീളൻ മുടിയും ശാലീന സൗന്ദര്യവും നടിക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ മുടിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അനു. ലോക്ഡൗൺ കാലത്ത് ആരംഭിച്ച യുട്യൂബ് ചാനലിലൂടെയാണ് താരം ഇത് പങ്കുവച്ചിരിക്കുന്നത്. 

അമ്മമ്മ കാച്ചി നൽകുന്ന നാടൻ എണ്ണയാണ് തന്റെ മുടിയുടെ രഹസ്യമെന്നാണ് നടി പറയുന്നത്. ഈ പ്രത്യേക എണ്ണക്കൂട്ടാണ് ആരാധകർക്കായി അനു പങ്കുവച്ചിരിക്കുന്നത്. ആര്യവേപ്പ്, കറിവേപ്പില, കറ്റാർവാഴ, ചെമ്പരത്തി ഇലയും മൊട്ടും, കരിന്തുളസി, മൈലാഞ്ചി, ഉലുവ എന്നിവ ചേർത്താണ് എണ്ണ തയ്യാറാക്കുന്നത്. അമ്മമ്മ ശാന്തകുമാരി എണ്ണ കാച്ചുന്നതു വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ചെറുപ്പം മുതലേ അമ്മമ്മ കാച്ചുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് അനു പറയുന്നു. നല്ല ഉറക്കം കിട്ടാനും താരൻ മാറി മുടിക്ക് കരുത്ത് ലഭിക്കാനും കാച്ചിയ എണ്ണ നല്ലതാണെന്നാണ് അമ്മമ്മയുടെ വാക്കുകൾ. ലോക്ഡൗണിനെത്തുടർന്ന് വയനാട്ടിലെ വീട്ടിലാണ് അനു സിതാരയിപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com