ഉണ്ണി മുകുന്ദനെ 'എറിഞ്ഞു വീഴ്ത്തി' അഞ്ജു; മേപ്പടിയാൻ സെറ്റിൽ പൊരിഞ്ഞ പോരാട്ടം; വിഡിയോ

നായകൻ ഉണ്ണി മുകുന്ദനും നായിക അഞ്ജു കുര്യനും നേരിട്ട് ഏറ്റു മുട്ടുകയാണ് വിഡിയോയിൽ
ഉണ്ണി മുകുന്ദനെ 'എറിഞ്ഞു വീഴ്ത്തി' അഞ്ജു; മേപ്പടിയാൻ സെറ്റിൽ പൊരിഞ്ഞ പോരാട്ടം; വിഡിയോ


ണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ക്രിക്കറ്റ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നായകൻ ഉണ്ണി മുകുന്ദനും നായിക അഞ്ജു കുര്യനും നേരിട്ട് ഏറ്റു മുട്ടുകയാണ് വിഡിയോയിൽ. 

ആദ്യ ബാറ്റിങ് ഉണ്ണി മുകുന്ദനായിരുന്നു. ബോൾ ചെയ്യുന്നത് അഞ്ജുവും. ആദ്യത്തെ ബോൾ വൈഡായി. മൂന്നാമത്തെ അഞ്ജുവിന്റെ ബോളിൽ ഉണ്ണി ഔട്ട്. തിരിച്ച് ഉണ്ണി മുകുന്ദനും അഞ്ജുവിന് ബോൾ ചെയ്തു കൊടുക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് പ്രിയ താരങ്ങളുടെ ക്രിക്കറ്റ്. ഷൂട്ടിങ്ങിന്റെ ഇടവേളകളിലെ കളിയെന്നു പറഞ്ഞുകൊണ്ട് ഉണ്ണിയും അഞ്ജുവും സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ മനം കവരുകയാണ് വിഡിയോ. 

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. നവാഗനതായ വിഷ്ണു മോഹനാണ് സംവിധാനം. പൂർണ്ണമായും കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുന്നത്. അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com