മരുമകള്‍ക്ക് 20 കാരറ്റ് ഡയമണ്ട് സമ്മാനിക്കും, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് ശില്‍പ ഷെട്ടി 

മകന്‍ വിഹാന്റെ ഭാര്യയ്ക്ക് ഡയമണ്ട് സമ്മാനിക്കുമെന്നും എന്നാല്‍ ഒരു കണ്ടീഷന്‍ ഉണ്ടെന്നും ശില്‍പ
മരുമകള്‍ക്ക് 20 കാരറ്റ് ഡയമണ്ട് സമ്മാനിക്കും, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് ശില്‍പ ഷെട്ടി 


ഭരണങ്ങളോട് ഏറെ പ്രിയമുള്ള ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. നടിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ഈ പ്രിയം ഏറെ വ്യക്തവുമാണ്. ഇപ്പോഴിതാ താന്‍ ഏറെ വിലമതിക്കുന്ന 20 കാരറ്റ് ഡയമണ്ട് മരുമകള്‍ക്ക് സമ്മാനിക്കുമെന്ന് പറയുകയാണ് ശില്‍പ. മകന്‍ വിഹാന്റെ ഭാര്യയ്ക്ക് ഡയമണ്ട് സമ്മാനിക്കുമെന്നും എന്നാല്‍ ഒരു കണ്ടീഷന്‍ ഉണ്ടെന്നും ശില്‍പ. 

' ഞാന്‍ എപ്പോഴും വിഹാനോട് പറയും നിന്റെ ഭാര്യ എന്നോട് നന്നായി പെരുമാരിയാല്‍ എന്റെ 20 കാരറ്റ് ഡയമണ്ട് കിട്ടും, അല്ലെങ്കില്‍ അവള്‍ക്കെന്തെങ്കിലും ചെറിയ സമ്മാനങ്ങളെ ലഭിക്കുകയൊള്ളു' അടുത്തിടെ ഒരു അഭിമുഖത്തില്‍ ശില്‍പ പറഞ്ഞതിങ്ങനെ. 

താന്‍ എപ്പോഴും ഒരു അമ്മ എന്ന വിശേഷണമാണ് ആഗ്രഹിക്കുന്നതെന്നും അതിനാണ് ജീവിതത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും പറയുകയാണ് നടി. ' എന്റെ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ കാണാം ഞാന്‍ എന്നെതന്നെ വിശേഷിപ്പിച്ചിരിക്കുന്നത് അമ്മ എന്നാണ്, കാരണം അതാണ് എന്റെ പ്രയോറിറ്റി', ശില്‍പ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com