നോറ ഫത്തേഹിയുടെ പാട്ടിന് ചുവടുവച്ച് ജാപ്പനീസ് ആരാധകര്‍; വിഡിയോ പങ്കുവച്ച് നടി, ഹിറ്റ് 

അസാനിയാസ് എന്ന നൃത്തസംഘമാണ് പാട്ടിനൊപ്പം ചുവടുവച്ചത്
നോറ ഫത്തേഹിയുടെ പാട്ടിന് ചുവടുവച്ച് ജാപ്പനീസ് ആരാധകര്‍; വിഡിയോ പങ്കുവച്ച് നടി, ഹിറ്റ് 


വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകഹൃദയങ്ങള്‍ കീഴടക്കിയ ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. ഇപ്പോഴിതാ നോറയുടെ ഹിറ്റ് ഗാനമായ നാച്ച് മേരി റാണിക്ക് ചുവടുവച്ചിരിക്കുകയാണ് നടിയുടെ ജാപ്പനീസ് ആരാധകര്‍. നടിതന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നതും. 

അസാനിയാസ് എന്ന നൃത്തസംഘമാണ് പാട്ടിനൊപ്പം ചുവടുവച്ചത്. 

ഒക്ടോബര്‍ 20ന് പുറത്തുവന്ന നോറയുടെ നാച്ച് മേരി റാണി വിഡിയോ 12 കോടിയിലധകം ആളുകളാണ് കണ്ടത്. അതേസമയം സിനിമകളില്‍ ഐറ്റം ഡാന്‍സുകള്‍ അവതരിപ്പിക്കുന്ന താരം എന്നതിനപ്പുറം മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി എന്ന പേരാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നോറ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ അല്ലാത്ത ഒരാള്‍ക്ക് മുന്നില്‍ ഇവിടെ നിരവധി പ്രതിസന്ധികള്‍ ഉണ്ടെന്നും ഭാഷ അടക്കമുള്ള കാര്യങ്ങള്‍ വെല്ലുവിളി ആകാറുണ്ടെന്നും നോറ പറഞ്ഞിട്ടുണ്ട്. ബോളിവുഡ് നടിയാകാനാണ് തന്റെ ആഗ്രഹമെന്നും അതിനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com