ഓസ്‌കറിനായി ഇന്ത്യയുടെ 'ഷെയിംലസ്'; ഹ്രസ്വചിത്ര വിഭാഗത്തില്‍ ഔദ്യോഗിക നോമിനേഷന്‍ 

ഹ്രസ്വചിത്ര വിഭാഗത്തിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ഷെയിംലെസ്
ഓസ്‌കറിനായി ഇന്ത്യയുടെ 'ഷെയിംലസ്'; ഹ്രസ്വചിത്ര വിഭാഗത്തില്‍ ഔദ്യോഗിക നോമിനേഷന്‍ 

കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്‌കര്‍ എന്‍ട്രി. ഹ്രസ്വചിത്ര വിഭാഗത്തിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ഷെയിംലെസ്. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഗോംസ് ട്വിറ്ററില്‍ നന്ദി കുറിച്ചു. 

നേരത്തെ മലയാള ചിത്രമായ ജല്ലിക്കെട്ട് ഓസ്‌കര്‍ എന്‍ട്രി നേടിയിരുന്നു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ജല്ലിക്കട്ടിന് ലഭിച്ചത്.  'ദ ഡിസിപ്പിൾ', 'ശിക്കാര', 'ബിറ്റൽ സ്വീറ്റ്', 'മൂത്തോൻ' എന്നീ സിനിമകൾ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ സിനിമകളെയെല്ലാം പിന്തള്ളിയാണ് മലയാള ചിത്രമായ ജല്ലിക്കട്ട് ഓസ്കർ എൻട്രി നേടിയിരിക്കുന്നത്. കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്.എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com