'എനിക്ക് മൊറോക്കോയിലേക്കുള്ള വിസ നിഷേധിച്ചതിന് കാരണം ഷാരുഖ് ഖാന്‍'; തുറന്നു പറഞ്ഞ് നടന്‍; വിഡിയോ

ഷാരുഖ് ഖാന്‍ നായകനായി എത്തിയ യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ് എന്നീ ചിത്രങ്ങളിലെ വില്ലന്‍ ആയിരുന്നു ഗുല്‍ഷന്‍
'എനിക്ക് മൊറോക്കോയിലേക്കുള്ള വിസ നിഷേധിച്ചതിന് കാരണം ഷാരുഖ് ഖാന്‍'; തുറന്നു പറഞ്ഞ് നടന്‍; വിഡിയോ

ന്ത്യയില്‍ മാത്രമല്ല പുറത്തും നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍സ്റ്റാറാണ് ഷാരുഖ് ഖാന്‍. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണെങ്കിലും ആരാധകര്‍ക്ക് കുറവൊന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരുഖ് കാരണം വിദേശരാജ്യത്തേക്കുള്ള യാത്ര അനുമതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ഗുല്‍ഷല്‍ ഗ്രോവര്‍. 

ഷാരുഖ് ഖാന്‍ നായകനായി എത്തിയ യെസ് ബോസ്, ഡ്യൂപ്ലിക്കേറ്റ് എന്നീ ചിത്രങ്ങളിലെ വില്ലന്‍ ആയിരുന്നു ഗുല്‍ഷന്‍. താരത്തിന്റെ ഈ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് മൊറോക്കോയിലേക്ക് ഒരു യാത്ര പോകേണ്ടതായി വന്നത്. അതിനായി ഒരു ദിവസത്തെ വിസയ്ക്ക് താരം അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ അവിടത്തെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ കടുത്ത ഷാാരുഖ് ഖാന്‍ ആരാധകനായിരുന്നു. ഷാരുഖ് ഖാനെ മര്‍ദിച്ചു എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥന്‍ വിസ നിഷേധിക്കുകയായിരുന്നു. 

തങ്ങള്‍ സുഹൃത്തുക്കളാണ് എന്നാണ് ഇതിന് മറുപടിയായി ഗുല്‍ഷന്‍ പറഞ്ഞത്. ഷാരുഖ് ഖാന്‍ എന്റെ സുഹൃത്താണ്, എന്റെ സഹോദരനാണ്. ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ തല്ലിയിട്ടില്ല, അദ്ദേഹവും എന്നെ തല്ലിയിട്ടില്ല. അത് സിനിമയില്‍ മാത്രമാണ്- ഗുല്‍ഷന്‍ പറഞ്ഞു. ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ എന്നന് റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയാണ് ഇതിന്റെ വിഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com