'അവള്‍ അപ്പടിത്താന്‍', സില്‍ക്കിന്റെ ജീവിതം തമിഴില്‍ സിനിമയാകുന്നു 

സംവിധായകന്‍ കെ എസ് മണികണ്ഠനാണ് ചിത്രം ഒരുക്കുന്നത്
'അവള്‍ അപ്പടിത്താന്‍', സില്‍ക്കിന്റെ ജീവിതം തമിഴില്‍ സിനിമയാകുന്നു 

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. 'അവള്‍ അപ്പടിത്താന്‍' എന്ന പേരില്‍ സംവിധായകന്‍ കെ എസ് മണികണ്ഠനാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ വിദ്യാ ബാലന്‍ നായികയായ ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്ക് സ്മിതയുടെ ജീവിതം പ്രചോദനമായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നടിയുടെ ജീവിതം പ്രമേയമാക്കി തമിഴില്‍ സിനിമ ഒരുങ്ങുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കഥകള്‍ പറയുന്ന സില്‍ക്കിന്റെ കണ്ണുകളാണ് നടിയുടെ വിജയത്തിന് കാരണമെന്നും സില്‍ക്കിന്റെ വികാരതീവ്രതയ്‌ക്കൊപ്പമെത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ലെന്നും മണികണ്ഠന്‍ പറയുന്നു. അതുകൊണ്ടുതന്നെ സില്‍ക്കിന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നായികയെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. സില്‍ക്കിന്റെ ജീവിതവും വഴിത്തിരിവുകളും ആഴത്തില്‍ ചര്‍ച്ചചെയ്യുന്ന ചിത്രമായിരിക്കും അവള്‍ അപ്പടിത്താനെന്ന് മണികണ്ഠന്‍ പറഞ്ഞു. 

സിനിമാ ലോകത്തെ മാദകത്തിടമ്പ് എന്നാണ് സില്‍ക്കിനെ വിശേഷിപ്പിച്ചിരുന്നത്. 1996 സംപ്തംബര്‍ 23ന് വിഷാദ രോഖത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ സ്വയം ജീവനൊടുക്കിയപ്പോള്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് 36 വയസ്സ് മാത്രമായിരുന്നു പ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com