കാത്തിരുന്ന റിലീസ് ; ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 അടുത്തവർഷം, തിയതി പ്രഖ്യാപിച്ചു 

2020 മെയ് മാസത്തിൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു
കാത്തിരുന്ന റിലീസ് ; ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 അടുത്തവർഷം, തിയതി പ്രഖ്യാപിച്ചു 

ലോകമൊട്ടാകെയുള്ള ആരാധകർ കാത്തിരുന്ന ഫിലിം സീരീസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഒന്‍പതാം ഭാ​ഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2021 മെയ് 21 ന് ചിത്രം റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തേ 2020 മെയ് മാസത്തിൽ റിലീസ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. 

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറുവര്‍ഷത്തെ ഇടവേളയെടുത്താണ് ഒന്‍പതാം ഭാ​ഗം ഒരുക്കിയത്.ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസൽ, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്‌സൺ എന്നിവർക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും വേഷമിടുന്നു. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com