ബോ​ളി​വു​ഡ് ന​ട​ൻ വി​ശാ​ൽ ആ​ന​ന്ദ് അ​ന്ത​രി​ച്ചു

വി​ശാ​ൽ ആ​ന​ന്ദ്  ച​ൽ​തേ ച​ൽ​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്
ബോ​ളി​വു​ഡ് ന​ട​ൻ വി​ശാ​ൽ ആ​ന​ന്ദ് അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ വി​ശാ​ൽ ആ​ന​ന്ദ് അ​ന്ത​രി​ച്ചു. 82 വയസ്സായിരുന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു​നാളായി വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു. 

ബി​ഷം കോ​ഹ് ലി ​എ​ന്ന വി​ശാ​ൽ ആ​ന​ന്ദ് 1976-ൽ ​പു​റ​ത്തി​റ​ങ്ങി​യ ച​ൽ​തേ ച​ൽ​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ​ത്. നി​ര​വ​ധി ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്. 

ഹി​ന്ദു​സ്ഥാ​ൻ കി ​ക​സം, ടാ​ക്സി ഡ്രൈ​വ​ർ, സരേ​ഗമപ, ദിൽസേ മിലേ ദിൽ തുടങ്ങിയ സിനിമകൾ ശ്രദ്ധേയങ്ങളാണ്. ചൽതേ ചൽതേ അടക്കം നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 

മിഥുൻ ചക്രവർത്തി അഭിനയിച്ച കിസ്മത്, ദിൽസേ മിലേ ദിൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശ്സത നടൻ ദേവ് ആനന്ദിന്റെ അനന്തരവനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com