'സൽമാനൊപ്പം സിനിമ ചെയ്താൽ എനിക്ക് ഭ്രാന്ത് പിടിക്കും'; സാറ ​ഗുർപൽ

പഞ്ചാബി നടിയും ​ഗായികയുമാണ് സാറ ​ഗുർപൽ
'സൽമാനൊപ്പം സിനിമ ചെയ്താൽ എനിക്ക് ഭ്രാന്ത് പിടിക്കും'; സാറ ​ഗുർപൽ

ൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബി​ഗ് ബോസിന് ആരാധകർ ഏറെയാണ്. ഷോയുടെ പ്രധാന ആകർഷണവും സൽമാൻ തന്നെയാണ്. ഇപ്പോൾ സൽമാനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് ഷോയിലെ മത്സരാർത്ഥി സാറ ​ഗുർപൽ. സൽമാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കുമെന്നാണ് സാറ പറഞ്ഞത്. 

പഞ്ചാബി നടിയും ​ഗായികയുമാണ് സാറ ​ഗുർപൽ. പഞ്ചാബി സിനിമ മേഖലയിലെ തന്റെ പ്രവർത്തനങ്ങളാണ് ബി​ഗ് ബോസ് പോലുള്ള ഷോയിൽ അവസരം ലഭിക്കാൻ കാരണമായതെന്നും താരം പറഞ്ഞു. പഞ്ചാബ് കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. അതിനാൽ അതു തന്നെയായിരിക്കും നമ്പർ വൺ. ആളുകൾ എന്നെ അറിയുന്നത് പഞ്ചാബിൽ ചെയ്ത  വർക്കുകൾ കാരണമാണ്. ബി​ഗ് ബോസിലേക്ക് വരാൻ കഴിഞ്ഞതും ഇതുകൊണ്ടാണ്- സാറ പറഞ്ഞു. ബോളിവുഡിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യവും താരം തുറന്നു പറഞ്ഞു. 

ഞാൻ ഒരിക്കലും മുംബൈയിൽ ജോലി ചെയ്തിട്ടില്ല. ബി​ഗ് ബോസിന് ശേഷം എന്തെങ്കിലും അവസരം കിട്ടിയാൽ തീർച്ചയായി ശ്രമിക്കുമെന്നും താരം പറഞ്ഞു. പഞ്ചാബിൽ ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ബോളിവുഡ് ഒരു സമുദ്രമാണ്. സമു​ദ്രത്തിലെ മീനിനെ പോലെയാണ് ഇവിടെ. എന്നാൽ അവിടെ കുളത്തിലെ മീനിനെ പോലെയാണ്- സാറ പറഞ്ഞു. ബി​ഗ് ബോസ് 14ാം സീസണിന് കഴിഞ്ഞ ആഴ്ചയാണ് തുടക്കമായത്. ഷോ തുടങ്ങിയപ്പോൾ മുതൽ സാറ വാർത്ത താരമായിരുന്നു. താരത്തിന്റെ വിവാഹവും വേർപിരിയലുമാണ് വാർത്തകളിൽ നിറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com