അവാര്‍ഡ് പ്രഖ്യാപന സമയത്ത് ടിവി ഓഫ് ചെയ്യാറാണ് പതിവ്, എന്തിനു വെറുതെ നിരാശനാവണം? നജീം അര്‍ഷാദ്

അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കുടുംബത്തിനും സുഹൃത്തും സംഗീത സംവിധായകനുമായ വില്യം ഫ്രാന്‍സിസിനുമൊപ്പം തേക്കടിയില്‍ അവധി ആഘോഷത്തിലായിരുന്നു നജീം
അവാര്‍ഡ് പ്രഖ്യാപന സമയത്ത് ടിവി ഓഫ് ചെയ്യാറാണ് പതിവ്, എന്തിനു വെറുതെ നിരാശനാവണം? നജീം അര്‍ഷാദ്


'കെട്ടിയോളാണ് എന്റെ മാലാഖ'യിലെ 'ആത്മാവിലെ' എന്ന ഗാനത്തിലൂടെ വര്‍ഷങ്ങളായി തന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗായകന്‍ നജീം അര്‍ഷാദ്. നിരവധി മികച്ച ഗാനങ്ങള്‍ ആലപിച്ചെങ്കിലും ആദ്യമായാണ് സംസ്ഥാന ഫിലിം അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിക്കാതിരുന്നതില്‍ നിരാശയുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നജീം. വര്‍ഷങ്ങളായി പുരസ്‌കാര പ്രഖ്യാപനം നടക്കുന്ന സമയത്ത് താന്‍ ടിവി ഓഫ് ചെയ്യുമായിരുന്നു എന്നാണ് ഗായകന്‍ പറയുന്നത്. 

മുന്‍ വര്‍ഷങ്ങളിലെല്ലാം അവാര്‍ഡ് പ്രഖ്യാപന സമയങ്ങളില്‍ ഞാന്‍ ടിവി ഓഫ് ചെയ്യുമായിരുന്നു. അതേ കെട്ട് വിഷമിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍ ഇത് തീരെ പ്രതീക്ഷിക്കാതെയാണ്. എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ പോലുമാവുന്നില്ല. - പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കുടുംബത്തിനും സുഹൃത്തും സംഗീത സംവിധായകനുമായ വില്യം ഫ്രാന്‍സിസിനുമൊപ്പം തേക്കടിയില്‍ അവധി ആഘോഷത്തിലായിരുന്നു നജീം. ആത്മവിലെ എന്ന ഗാനം ഒരുക്കിയതും അദ്ദേഹമായിരുന്നു. വില്യമാണ് പുരസ്‌കാര വാര്‍ത്ത നജീമിനെ അറിയിച്ചത്. എന്നാല്‍ ആദ്യം ഇത് വിശ്വസിക്കാന്‍ ഗായകന്‍ തയാറായില്ല. പിന്നീട് സ്വന്തം ഫോണിലേക്ക് നിര്‍ത്താതെ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് സത്യമാണെന്ന് മനസിലാക്കിയത്. 

അത് വൈകാരികമായ നിമിഷങ്ങളായിരുന്നു എന്നാണ് വില്യം ഫ്രാന്‍സിസ് പറയുന്നത്. തന്റെ ആദ്യ പ്രൊജക്ടിലെ ഗാനത്തിന് തന്നെ സുഹൃത്തിന് പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹം. പാട്ട് ഹൈപിച്ചില്‍ ആയതുകൊണ്ട് തനിക്ക് ഈ ഗാനം പാടാനാവില്ല എന്നാണ് ആദ്യം നജീം പറഞ്ഞത്. അത്തരത്തിലുള്ള പാട്ടുകള്‍ നജീം പാടിയിട്ടില്ല. തന്റെ നിര്‍ബന്ധത്തിലാണ് പാടാന്‍ തയാറായതെന്നും വില്യം കൂട്ടിച്ചേര്‍ത്തു. 

12 വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണെന്നും എളുപ്പമല്ലെങ്കിലും  സുഹൃത്തിനായി പാട്ടുപാടാന്‍ താന്‍ കാത്തിരിക്കുകയായിരുന്നെന്നുമാണ് നജീം കൂട്ടിച്ചേര്‍ത്തു. ആസിഫ് അലി നായകനായെത്തിയ ചിത്രമായിരുന്നു കെട്ടിയോളാണെന്റെ മാലാഖ. ഹരി നാരായണനാണ് ഗാനത്തിന് വരികള്‍ ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com