'ഗാന്ധിയിലൂടെ' ഓസ്കർ അവാർഡ്;  ഭാനു അതയ്യ അന്തരിച്ചു

നൂറോളം ചലച്ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്
'ഗാന്ധിയിലൂടെ' ഓസ്കർ അവാർഡ്;  ഭാനു അതയ്യ അന്തരിച്ചു

മുംബൈ: വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കർ ജേതാവുമായ ഭാനു അതയ്യ അന്തരിച്ചു. 91 വയസായിരുന്നു. 
മുംബൈ ചന്ദൻവാഡിയിലെ വസതിയിലായിരുന്നു അന്ത്യം. 

1983ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്.ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മഹാരാഷ്ട്രയിലെ കോലാപൂരിൽ 1929 ഏപ്രിൽ 28നാണ് ജനിച്ചത്. 1956ൽ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് വസ്ത്രാലങ്കാര രംഗത്തെത്തിയത്. നൂറോളം ചലച്ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡ്, ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഭാനു അതയ്യ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com