'ഞാൻ ഇതിനെ തോൽപ്പിക്കും, കാൻസറിൽ നിന്ന് വൈകാതെ മുക്തനാകും'; ആത്മവിശ്വാസത്തോടെ സഞ്ജയ് ദത്ത്; വിഡിയോ

ട്രീറ്റ്മെന്റിനെ തുടർന്ന് തന്റെ തലയിലുണ്ടായ പാട് ആരാധകരെ കാണിച്ചുകൊണ്ടാണ് ഇതിനെ മറികടക്കുമെന്ന് താരം പറഞ്ഞത്
'ഞാൻ ഇതിനെ തോൽപ്പിക്കും, കാൻസറിൽ നിന്ന് വൈകാതെ മുക്തനാകും'; ആത്മവിശ്വാസത്തോടെ സഞ്ജയ് ദത്ത്; വിഡിയോ

ബോളിവു‍ഡ് സൂപ്പർതാരം സഞ്ജയ് ദത്ത് കാൻസർ ബാധിതനാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തുടർന്ന് കാൻസർ ചികിത്സയുടെ ഭാ​ഗമായി താരം ദുബായിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച സഞ്ജയ് ദത്ത് മുംബൈയിൽ തിരികെ എത്തി. അതിന് പിന്നാലെ ആത്മവിശ്വാസം നിറയ്ക്കുന്ന വാക്കുകളുമായി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അധികം വൈകാതെ താൻ കാൻസർ മുക്തി നേടുമെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. 

ഹെയർ സ്റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് താരത്തിന്റെ വിഡിയോ പങ്കുവെച്ചത്. മുംബൈയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ സഞ്ജയ് ദത്ത് മുടി വെട്ടി പുത്തൻ മേക്കോവർ സ്വീകരിച്ചിരുന്നു. ആലിം ഹക്കിമിന്റെ സലൂണിലാണ് ഹെയർകട്ടിനായി അദ്ദേഹം എത്തിയത്. ട്രീറ്റ്മെന്റിനെ തുടർന്ന് തന്റെ തലയിലുണ്ടായ പാട് ആരാധകരെ കാണിച്ചുകൊണ്ടാണ് ഇതിനെ മറികടക്കുമെന്ന് താരം പറഞ്ഞത്. 

ഹായ്, ഇത് സഞ്ജയ് ദത്താണ്. ആലിം നിങ്ങളുടെ സലൂണിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ഹെയർകട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് നിങ്ങൾ കാണുന്നുണ്ട്. എന്റെ ജീവിതത്തിൽ അടുത്തിടെയുണ്ടായ മുറിവാണ് ഇത്. എന്നാൽ ഞാൻ ഇതിനെ തോൽപ്പിക്കും. അധികം വൈകാതെ ഞാൻ ക്യാൻസറിനെ മറികടക്കും- സഞ്ജയ് ദത്ത് പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aalim Hakim (@aalimhakim) on

ഓ​ഗസ്റ്റിലാണ് താരത്തിന് രോ​ഗബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചികിത്സയ്ക്കായി ദുബായിൽ പോകുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ് സഞ്ജയ് ദത്ത്. തെന്നിന്ത്യൻ സൂപ്പർഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ്ങിനായി നവംബറിൽ താൻ ജോയിൻ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ഷംഷേരയുടെ ഡബ്ബിങ്ങും പൂർത്തിയാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com