വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായിക നിത്യ മേനോന്‍

നീണ്ടനാളായി മലയാള സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായിക നിത്യ മേനോന്‍

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനൊപ്പമുള്ള മാര്‍ക്കോണി മത്തായിക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നിത്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ടനാളായി മലയാള സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഇന്ദു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ വിഷയമാണ് ചിത്രത്തില്‍ പറയുന്നത്. അതിനാലാണ് അന്യ ഭാഷ താരങ്ങളെ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്ന് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദു പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് ചിത്രത്തെക്കുറിച്ച് വിജയ് സേതുപതിയോട് പറയുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ നിത്യയും ചിത്രത്തിന്റെ ഭാഗമാകാമെന്ന് സമ്മതിച്ചു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുകയായിരുന്നെന്നും ഇന്ദു വ്യക്തമാക്കി. 

കോവിഡ് മാനദണ്ഡങ്ങള്‍ ചിത്രത്തിന് വെല്ലുവിളിയാവില്ല എന്നാണ് സംവിധായിക പറയുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. അതിനാല്‍ വൈകാതെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ഇന്ദു വ്യക്തമാക്കി. ഒക്ടോബര്‍ 30ഓടെ കേരളം നിയന്ത്രണം കടുപ്പിച്ചതിനാല്‍ ഇന്‍ഡോര്‍ രംഗങ്ങളാവും ആദ്യം ചിത്രീകരിക്കുക. പൂര്‍ണമായും കേരളത്തിലാകും ഷൂട്ടിങ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍  ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ദേശിയ പുരസ്‌കാര ജേതാവ് അബു സലിമിന്റെ ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിലാണ് ഇന്ദു സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com