കുഞ്ഞന്‍ ഉടുപ്പാണെങ്കിലും വില കേട്ടാല്‍ ഞെട്ടും! മലൈകയുടെ ഡേറ്റ് നൈറ്റ് ലുക്കിലെ മിനി ഡ്രെസ് ഇവിടുണ്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2020 01:05 PM  |  

Last Updated: 25th October 2020 01:08 PM  |   A+A-   |  

malaika

 

ബോളിവുഡിലെ നായികമാരില്‍ ഫാഷന്‍ പ്രേമികള്‍ ഉറ്റുനോക്കുന്നവരുല്‍ ഒരാളാണ് നടി മലൈക അറോറ. നിലത്തിഴയുന്ന നീളന്‍ ഗൗണ്‍ മുതല്‍ കുഞ്ഞുടുപ്പുകള്‍ വരെ മലൈകയുടെ വാഡ്രോബില്‍ സ്ഥാനംപിടിക്കാറുണ്ട്. അടുത്തിടെ താരം ധരിച്ച ഒരു മിനി ഡ്രെസ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 

റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയപ്പോള്‍ താരം ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കറുപ്പും വെള്ളയും നിറങ്ങളിലുള്ള ലെതര്‍ ടച്ച് ഡ്രസ്സാണ് ഇത്. ഹൈ ടര്‍ട്ടിള്‍നെക്ക് പാറ്റേണിലുള്ള ജേഴ്‌സി ടോപ്പും വെയിസ്റ്റ്‌ലൈന്‍ മുതല്‍ വിടര്‍ന്ന് കിടക്കുന്ന കുഞ്ഞന്‍ സ്‌കേര്‍ട്ടുമായിരുന്നു വേഷം. 

ടോണി മാറ്റേകെവ്‌സ്‌കി ഡിസൈന്‍ ചെയ്ത വസ്ത്രത്തിനൊപ്പം ചുരുളന്‍ മുടിയും സ്റ്റേറ്റ്‌മെന്റ് ബ്രേസ്ലെറ്റുമായി ഒരു ഡേറ്റ് നൈറ്റ് ലുക്കിലാണ് മലൈക ഒരുങ്ങിയെത്തിയത്. ഇപ്പോഴിതാ ഈ ഡ്രസ്സിന്റെ വില തിരക്കി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. ഡിസൈനറുടെ വെബ്‌സൈറ്റില്‍ ഡ്രസ്സിന് 84,336 രൂപയാണ് വില.