ബ്ലാക്കില്‍ സിംപിള്‍ ആയി കിയാര, കൈയിലെ ബാഗിന് വില ലക്ഷങ്ങള്‍! 

ക്രിസ്റ്റ്യന്‍ ഡയര്‍ ടോട്ട് ബാഗാണ് കിയാര സലൂണിലേക്ക് എടുത്തത്
ബ്ലാക്കില്‍ സിംപിള്‍ ആയി കിയാര, കൈയിലെ ബാഗിന് വില ലക്ഷങ്ങള്‍! 

ബ്യൂട്ടീപാര്‍ലറിലെത്തിയ നടി കിയാര അദ്വാനിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ബ്ലാക്ക് പാന്റും ടോപ്പും ധരിച്ച് സിംപിള്‍ ആയി ഡ്രസ് ചെയ്ത താരത്തിന്റെ കൈയിലെ ബാഗാണ് കൂടുതല്‍ പേരും തിരഞ്ഞത്. ക്രിസ്റ്റ്യന്‍ ഡയര്‍ ടോട്ട് ബാഗാണ് കിയാര സലൂണിലേക്ക് എടുത്തത്. 

ഗോള്‍ഡന്‍ സ്ട്രാപ്പ് ചെരിപ്പും ബ്ലാക്ക് മാസ്‌കും ധരിച്ച് കാഷ്വല്‍ ലുക്കിലാണ് താരം എത്തിയത്. കിയാരയുടേത് നോ മേക്കപ്പ് ലുക്ക് ആയിരുന്നു. ബാഗുമായി സലൂണില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷത്തിലേറെ വിലയുള്ളതാണ് ഈ ബാഗ്.  

കിയാര അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ലക്ഷ്മി ബോംബ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ് നവംബര്‍ ഒന്‍പതിന് ചിത്രം ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com