സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനുമായി കൊമ്പുകോര്‍ക്കാനില്ല, പേരു മാറ്റുമെന്നു മഹേഷും കൂട്ടരും

സെപ്റ്റംബർ 13 നാണ് ഒറ്റക്കൊമ്പൻ എന്ന ആദ്യ ചിത്രം മഹേഷ് പ്രഖ്യാപിക്കുന്നത്
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനുമായി കൊമ്പുകോര്‍ക്കാനില്ല, പേരു മാറ്റുമെന്നു മഹേഷും കൂട്ടരും

രേ കഥാപാത്രങ്ങളുടേയും ഒരേ തിരക്കഥയുടേയും പേരിൽ വിവാദത്തിൽ കുടുങ്ങിയ ചിത്രമാണ് സുരേഷ് ​ഗോപിയുടെ 250ാം ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന് ഒറ്റക്കൊമ്പൻ എന്ന് പേരു പ്രഖ്യാപിച്ചു. എന്നാൽ അതിന് മുൻപു തന്നെ മറ്റൊരു ചിത്രത്തിനും ഇതേ പേരു നൽകിയിട്ടുണ്ട്. നവാ​ഗതനായ മഹേഷ് പാറയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്നത്. എന്നാൽ സുരേഷ് ​ഗോപിയുടെ ചിത്രവുമായി കൊമ്പുകോർക്കാൻ നിൽക്കാതെ പേരുമാറ്റുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

സെപ്റ്റംബർ 13 നാണ് ഒറ്റക്കൊമ്പൻ എന്ന ആദ്യ ചിത്രം മഹേഷ് പ്രഖ്യാപിക്കുന്നത്. സുരേഷ് ​ഗോപിയുടെ ചിത്രത്തിന് മുൻപ് പ്രഖ്യാപിച്ചതായിരുന്നിട്ടുകൂടി വിവാദത്തിന് നിൽക്കാനില്ലെന്നാണ് അണിയറക്കാർ പറയുന്നത്. ‘ഞങ്ങളുടെ സിനിമയുടെ ടൈറ്റിൽ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശനങ്ങൾ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്കു പോവാൻ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റിൽ വിത്ത് ലീഡ് ക്യാരക്ടർ പോസ്റ്റർ ഉടൻ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നിൽക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ല !’- മഹേഷ് കുറിച്ചു. 

ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. 

സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. നേരത്തെ പൃഥ്വിരാജിന്റെ കടുവയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് ചിത്രം കോടതിയിൽ കയറിയിരുന്നു. എന്നാൽ ഇതേ തിരക്കഥയുമായി മുന്നോട്ടുപോവാനാണ് തീരുമാനം എന്നാണ് സുരേഷ് ​ഗോപി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന മലയാളത്തിന്റെ പ്രമുഖ താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com