വീണ്ടും ഫാഷൻ തരം​ഗമായി ഉർവശി റൗട്ടേല; ഈ ലുക്കിന് മുടക്കിയത് ലക്ഷങ്ങൾ 

ഗായിക നേഹ കക്കറിന്റെ വിവാഹപാർട്ടിക്കെത്തിയ നടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
വീണ്ടും ഫാഷൻ തരം​ഗമായി ഉർവശി റൗട്ടേല; ഈ ലുക്കിന് മുടക്കിയത് ലക്ഷങ്ങൾ 

ഫാഷൻ പരീക്ഷണങ്ങൾക്ക് മടികാണിക്കാത്ത താരമാണ് നടി ഉർവശി റൗട്ടേല. ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഫാഷൻ ലോകത്ത് വിസ്മയം തീർത്തിരിക്കുകയാണ് നടി. ഗായിക നേഹ കക്കറിന്റെയും റോഹൻപ്രീത് സിങ്ങിന്റെയും വിവാഹപാർട്ടിക്കെത്തിയ നടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.  

55 ലക്ഷത്തിന്റെ ലെഹങ്കയും ആഭരണങ്ങളും ധരിച്ചാണ് ഉർവശി വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. സർദോസി ഹാൻഡ്ക്രാഫ്റ്റും സ്വരോവ്സ്കി വർക്കും ചേർന്ന ലേസർ കട്ട് ഗ്രീൻ ലെതർ ലെഹങ്കയായിരുന്നു വേഷം. ഡിസൈനർ റെയ്നു ടാൻഡൺ ആണ് ഉർവശിയുടെ ലെഹങ്ക ഒരുക്കിയത്. വസ്ത്രത്തിനും ആഭരണങ്ങൾക്കും കൂടി 55 ലക്ഷം രൂപ വിലയുണ്ടെന്നാണ് സ്റ്റൈലിസ്റ്റ് സാൻജി ജുനേജ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com