'ഇത് അല്ലിയുടെ സ്വന്തം കൃഷ്ണൻ'; മകളുടെ വരയിൽ ശ്രീകൃഷ്ണ ജയന്തി ദിനാശംസകളുമായി പൃഥ്വിരാജ്

അല്ലീസ് ആർട്ട് എന്ന ഹാഷ് ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
'ഇത് അല്ലിയുടെ സ്വന്തം കൃഷ്ണൻ'; മകളുടെ വരയിൽ ശ്രീകൃഷ്ണ ജയന്തി ദിനാശംസകളുമായി പൃഥ്വിരാജ്

ന്മാഷ്ടമി ദിനത്തിൽ സ്പെഷ്യൽ ആശംസകളുമായി നടൻ പൃഥ്വിരാജ്. മകൾ അല്ലി വരച്ച ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പമാണ് താരം ആശംസകൾ കുറിച്ചത്. മഞ്ഞ പുടവ അണിഞ്ഞ് നിൽക്കുന്ന നീലകാർവർണനെയാണ് അല്ലി വരച്ചിരിക്കുന്നത്. അല്ലീസ് ആർട്ട് എന്ന ഹാഷ് ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Happy Sri Krishna Jayanti! #Janmashtami #Ally’sArt

A post shared by Prithviraj Sukumaran (@therealprithvi) on

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അല്ലിയുടെ ശ്രീകൃഷ്ണനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. നേരത്തേയും പൃഥ്വിരാജ് മകളുടെ വരയും എഴുത്തുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫാദേഴ്സ് ഡേയിൽ അല്ലി പൃഥ്വിരാജിന് നൽകിയ എഴുത്തും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്ന അല്ലിയുടെ ആറാം ജന്മദിനം. മകളുടെ മനോഹരമായ ചിരിപ്പടം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com