ലെ​ഗ് പീസ് ചോദിച്ച 'സൈബർ ആങ്ങള'യ്ക്ക് അന്ന ബെന്നിന്റെ മറുപടി; ഹിറ്റ്

താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'ലെഗ് പീസ് ഇല്ലേ' എന്നായിരുന്നു ഒരാളുടെ കമന്റ്
ലെ​ഗ് പീസ് ചോദിച്ച 'സൈബർ ആങ്ങള'യ്ക്ക് അന്ന ബെന്നിന്റെ മറുപടി; ഹിറ്റ്

യുവതാരം അനശ്വര രാജനു നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'വീ ഹാവ് ലെഗ്‌സ്' ക്യാംപെയ്നിൻ വൈറലായിരുന്നു. സ്ത്രീകൾക്കും കാലുകളുണ്ട് എന്ന് പറഞ്ഞുകൊണ്ട് നിരവധി താരങ്ങളാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ അതിനൊപ്പം ക്യാംപെയ്നിനെ കളിയാക്കിക്കൊണ്ടും ഒരു വിഭാ​ഗം എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ​ഹിറ്റാകുന്നത് അത്തരത്തിലുള്ള സൈബർ ആങ്ങളയ്ക്ക് അന്ന ബെൻ നൽകിയ മറുപടിയാണ്.

താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'ലെഗ് പീസ് ഇല്ലേ' എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് ഹാൻഡ് പീസ് മതിയോ എന്നാണ് അന്ന മറുപടി നൽകിയത്. നേരത്തെ അനശ്വരയ്ക്കു നേരിട്ട സൈബർ ആക്രമണത്തിൽ പിന്തുണച്ച് കാലുകൾ കാണിക്കുന്ന ചിത്രവുമായി അന്നയും രംഗത്തുവന്നിരുന്നു. അതിന് പിന്നാലെ പങ്കുവെച്ച ചിത്രത്തിനു താഴെയായിരുന്നു പരിഹാസം. എന്തായാലും താരത്തിന്റെ കമന്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Ben (@benanna_love) on

അനശ്വര രാജന്റെ വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്നാരോപിച്ചാണ് ഒരു വിഭാ​ഗം തെറിവിളി നടത്തിയത്. തുടർന്ന് വിമർശകർക്ക് മറുപടിയുമായി അതേ വേഷത്തിലെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അനശ്വരയ്ക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ എത്തിയത്. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ 'വീ ഹാവ് ലെഗ്‌സ്' ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Ben (@benanna_love) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com