അതിർത്തിയിൽ പോയി ചൈനയെ നേരിടൂവെന്ന് കങ്കണയോട് അനുരാ​ഗ്; ഇത്ര മണ്ടനായത് എപ്പോഴാണെന്ന് തിരിച്ചടി

താന്‍ ഒരു പോരാളിയാണെന്നും തല കൊയ്‌തെടുക്കാം പക്ഷേ ഒരിക്കലും തല കുനിക്കില്ലെന്നുമെല്ലാമുള്ള കങ്കണയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ടാണ് അതിര്‍ത്തിയില്‍ പോകാന്‍ അനുരാഗ് പറഞ്ഞത്
അതിർത്തിയിൽ പോയി ചൈനയെ നേരിടൂവെന്ന് കങ്കണയോട് അനുരാ​ഗ്; ഇത്ര മണ്ടനായത് എപ്പോഴാണെന്ന് തിരിച്ചടി

മുംബൈ; ശിവസേനയെ വിട്ട് വീണ്ടും ബോളിവുഡിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ജയ ബച്ചനും ഊര്‍മിള മാതോണ്ട്കറിനും പിന്നാലെ അനുരാഗ് കശ്യപിനോടാണ് കങ്കണയുടെ പുതിയ പോരാട്ടം. അതിര്‍ത്തിയില്‍ പോയി ചൈനയോട് യുദ്ധം ചെയ്യാന്‍ പറഞ്ഞുകൊണ്ടുള്ള അനുരാഗ് കശ്യപിന്റെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ. ഞാന്‍ അതിര്‍ത്തിയില്‍ പോകാമെന്നും എന്നാല്‍ അടുത്ത ഒളിംപിക്‌സില്‍ അനുരാഗ് പങ്കെടുക്കണം എന്നുമാണ് താരം മറുപടിയായി കുറിച്ചത്.

താന്‍ ഒരു പോരാളിയാണെന്നും തല കൊയ്‌തെടുക്കാം പക്ഷേ ഒരിക്കലും തല കുനിക്കില്ലെന്നുമെല്ലാമുള്ള കങ്കണയുടെ വാക്കുകളെ പരിഹസിച്ചുകൊണ്ടാണ് അതിര്‍ത്തിയില്‍ പോകാന്‍ അനുരാഗ് പറഞ്ഞത്. 'നാലഞ്ച് പേരെ കൂട്ടി അതിര്‍ത്തിയില്‍ പോയി ചൈനയെ തോല്‍പ്പിക്കൂ' എന്നാണ് കശ്യപ് കങ്കണയെ പരിഹസിച്ചത്. ''നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്.  നിങ്ങള്‍ ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്''  അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

ഇതേ രീതിയില്‍ തന്നെയായിരുന്നു കങ്കണയുടെ തിരിച്ചടി. താന്‍ അതിര്‍ത്തിയില്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ അനുരാഗ് അടുത്ത ഒളിംപിക്‌സില്‍ പങ്കെടുക്കണം എന്നുമാണ് താരം കുറിച്ചത്. രാജ്യത്തിന് സ്വര്‍ണമെഡല്‍ വേണമെന്നും കലാകാരന്മാരെ എന്തുമാക്കുന്ന ബി ഗ്രേഡ് സിനിമകള്‍ അല്ല വേണ്ടതെന്നുമാണ് താരം പറഞ്ഞു. ആലങ്കാരികമായി പറയുന്നതിനെ അതുപോലെ തന്നെയെടുക്കാന്‍ അനുരാഗ് തുടങ്ങിയോ എന്നും താരം ചോദിക്കുന്നുണ്ട്. ഇത്രയും ബുദ്ധിയില്ലാത്തവനായത് എപ്പോഴാണെന്ന് ചോദിച്ച താരം തങ്ങള്‍ സുഹൃത്തായിരുന്ന സമയത്ത് ബുദ്ധിയുണ്ടായിരുന്നെന്നും കുറിച്ചു.

എന്നാല്‍ ഇരുവരും തമ്മിലുള്ള പോരാട്ടം ഇവിടെ അവസാനിച്ചില്ല. കങ്കണ ജീവിതം പോലും ഇപ്പോള്‍ ആലങ്കാരികമായി മാറിയെന്നായിരുന്നു അനുരാഗ് കുറിച്ചത്. എല്ലാ കാര്യങ്ങളും നിനക്ക് ആലങ്കാരികമായി മാറി. നിന്റെ ഡയലോഗ് റൈറ്ററാവാനുള്ള ജോലിക്കായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും കുറിച്ചു. അനുരാഗിന്റെ ഹൃദയം തകര്‍ന്നുപോയിരിക്കുകയാണെന്നും കൂടുതല്‍ മോശമാക്കാന്‍ താന്‍ ഇല്ലെന്നുമായിരുന്നു കങ്കണയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com