'ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം', യൂദാസിന്റെ ചിത്രവുമായി എൻ എസ് മാധവൻ 

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടമാണ് ഭാമയെ വിമർശിക്കാൻ തിരഞ്ഞെടുത്തത്
'ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം', യൂദാസിന്റെ ചിത്രവുമായി എൻ എസ് മാധവൻ 

ടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരത്തിനിടയിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടമാണ് ഭാമയെ വിമർശിക്കാൻ തിരഞ്ഞെടുത്തത്. 

'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃച്ഛികം മാത്രം' എന്നാണ് ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 

വ്യാഴാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ധിഖും കൂറുമാറിയത്. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരായ ഇരുവരും മൊഴി മാറ്റുകയായിരുന്നു. കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com