അധികം വേദനയില്ലാതെ അത്‌ കടന്നുപോയി, ഒരുപാട് ദിനങ്ങള്‍ക്ക് ശേഷം മുറിയില്‍ നിന്ന് പുറത്തിറങ്ങി; കോവിഡ് മാറി മലൈക  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2020 04:25 PM  |  

Last Updated: 20th September 2020 04:25 PM  |   A+A-   |  

malaika12

 

ബോളിവുഡ് താരം മലൈക അറോറ കോവിഡ് മുക്തയായി. സെപ്റ്റംബർ ഏഴിന് വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന താരം രണ്ടാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടിയ സന്തോഷം ആരാധകരുമായി പങ്കുവച്ചു. വീട്ടിൽ തന്നെ ക്വാറന്റീനിൽ ആയിരുന്നു മലൈക.

'ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി' എന്നാണ് പുതുതായി പകർത്തിയ ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. അധികം വേദനയോ അസ്വസ്ഥതകളോ ഇല്ലാതെ രോ​ഗത്തെ അതിജീവിക്കാൻ കഴിഞ്ഞത് അനു​ഗ്രമായി കരുതുന്നെന്നും മലൈക പറഞ്ഞു.

ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർമാർക്കും ബി എം സിക്കും താരം നന്ദി കുറിച്ചു. അളവറ്റ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും മലൈക നന്ദി അറിയിച്ചു. ഈ സമയങ്ങളിൽ എനിക്ക് എല്ലാവരും ചെയ്തു തന്ന പിന്തുണയ്ക്കും സന്ദേശങ്ങൾക്കും വാക്കുകളിലൂടെ മതിയായ നന്ദി അറിയിക്കാനാവില്ല. എല്ലാവരും സുരക്ഷിതരായി തുടരണം,  മലൈക കുറിപ്പിൽ അഭ്യർത്ഥിച്ചു.