സി​ഗരറ്റ് പോലും വലിക്കാറില്ലെന്ന് നടിമാർ, ഏഴുപേരെക്കൂടി ചോദ്യം ചെയ്യും; ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് 

മയക്കുമരുന്ന് ഉപയോ​ഗിക്കാറില്ലെന്നും സി​ഗരറ്റുപോലും വലിക്കാറുമില്ലെന്നാണ് നടിമാർ അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്
സി​ഗരറ്റ് പോലും വലിക്കാറില്ലെന്ന് നടിമാർ, ഏഴുപേരെക്കൂടി ചോദ്യം ചെയ്യും; ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് 

ടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുന്നു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഏഴ് പ്രമുഖരെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. നേരത്തെ എൻസിബിക്ക് മുന്നിൽ ഹാജരായ ദീപിക പദുക്കോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് എന്നിവർ നൽകിയ വിശദീകരണം ത‌ൃപ്തികരമല്ലാത്തതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

മയക്കുമരുന്ന് ഉപയോ​ഗിക്കാറില്ലെന്നും സി​ഗരറ്റുപോലും വലിക്കാറുമില്ലെന്നാണ് നടിമാർ അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. എന്നാൽ നടിമാരുടെ മൊബൈൽ ഫോണുകൾ എൻസിബി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോൺ പിടിച്ചെടുത്തത്.

കേസന്വേഷണത്തിന്റെ പുരോ​ഗതി പരിശോധിക്കാൻ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എൻസിബി മേധാവി രാകേഷ് അസ്താന പ്രമുഖരെ ചോദ്യം ചെയ്യാൻ അനുവാദം നൽകി. പ്രമുഖ നടീനടന്മാരും നിർമാതാക്കളും അടക്കമുള്ള ഏഴ് പേരെ ചോദ്യം ചെയ്യാൻ അസ്താന പച്ചകൊടി കാണിച്ചതായാണ് റിപ്പോർട്ട്.

മയക്കുമരുന്ന് സത്കാരം നടത്തിയെന്നുപറഞ്ഞ് കരൺ ജോഹറിന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോയെപറ്റിയുള്ള ഫോറൻസിക് റിപ്പോർട്ട് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. ദീപിക പ‌ദുക്കോൺസ മലൈക അറോറ, ഷാഹിദ് കപൂർ, ലിക്കി കൗശൽ തുടങ്ങിയവർ പങ്കെടുത്ത വിരുന്നിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിരുന്നിൽ മയക്കുമരുന്ന് വിളബിയിരുന്നെന്നാണ് ആരോപണം. അതേസമയം കേസിൽ കരൺ ജോഹർ അടക്കമുള്ള പ്രമുഖർക്കെതിരേ മൊഴി നൽകാൻ അറസ്റ്റിലായ ക്ഷിതിജ് രവി പ്രസാദിന് മേൽ എൻസിബി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com