രണ്‍വീറിനൊപ്പമുള്ള ജീവിതത്തിനിടയില്‍ ഉണ്ടായ രസകരമായ ഒരു സംഭവം വിവരിക്കുന്ന നടി ദീപിക പദുക്കോണിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാഴ്സലോണയില്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് വിഡിയോയില്‍ ദീപിക പറയുന്നത്. പരിപാടിയില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതിനിടയില്‍ രണ്‍വീറിന്റെ പാന്റ് കീറിപ്പോയതിനെക്കുറിച്ച് ചിരിയടക്കാന്‍ കഴിയാതെ ദീപിക വിവരിക്കുന്നു.
' വളരെ ലൂസ് ആയിട്ടുള്ള ഒരു പാന്റ് ആണ് രണ്‍വീര്‍ ധരിച്ചിരുന്നത്. എന്തോ വിചിത്രമായ ഒരു സ്റ്റൈപ്പിടുന്നതിനിടയില് പാന്റ് കീറി', ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം ദീപിക പറഞ്ഞത്.
ആ സമയം ബാഗിലുണ്ടായിരുന്ന സൂചിയും നൂലുമെടുത്ത് താന്‍ രണ്‍വീറിന്റെ പാന്റ് തയിച്ച് നല്‍കിയെന്നും ദീപിക പറഞ്ഞു. കഥ വിശ്വസിക്കാന്‍ പാടുപെട്ട അവതാരകന് കപിലിന് സംഭവത്തിന്റെ ഒരു ചിത്രം കൂടി ദീപിക കാണിച്ചുകൊടുത്തു. ചിത്രത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയിരുന്നു പാന്റ് തയിക്കുന്ന ദീപികയെയും രണ്‍വീറിനെയുമാണ് കാണാന്‍ കഴിയുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ