'ഇതാണ് സ്പോർട്സ്മാൻഷിപ്പ്', ഒളിംപിക്സിലെ ആ നിമിഷം എല്ലാത്തിനും മുകളിൽ; കൈയടിച്ച് ചാക്കോച്ചൻ 

ബാർഷിമും ടാംബേരിയും സ്വർണം പങ്കിട്ട നിമിഷത്തിന് കൈയടിച്ച് നട‌ൻ കുഞ്ചാക്കോ ബോബൻ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടോക്യോ ഒളിംപിക്സിൽ പുരുഷ വിഭാഗം ഹൈജംപിൽ ഖത്തർ താരം മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും സ്വർണം പങ്കിട്ട നിമിഷത്തിന് കൈയടിച്ച് നട‌ൻ കുഞ്ചാക്കോ ബോബൻ. സൗഹൃദ ദിനമായിരുന്ന ഞായറാഴ്ചയാണ് ഒളിംപിക്സ് വേദിയിൽ ഈ ചരിത്ര നിമിഷം അരങ്ങേറിയത്.

ഹൈജംപിൽ മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള അവസാന പോരാട്ടത്തിൽ ബാർഷിമും ടാംബേരിയും  2.37 മീറ്റർ ദൂരം പിന്നിട്ടു. 2.39 ചാടിക്കടക്കാൻ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല.  'ജംപ് ഓഫ് നോക്കുകയല്ലേ?' എന്ന് റഫറിയുടെ ചോദിച്ചപ്പോൾ കാലിൽ പരിക്കുമായി വേദനയിൽ പുളയുകയായിരുന്നു ടാംബേരി. ഈ സമയമാണ് 'ഞങ്ങൾക്ക് രണ്ടുപേർക്കും സ്വർണം നൽകാൻ കഴിയുമോ?' എന്ന ബർഷിമിന്റെ ചോദ്യം. ആ ചോദ്യത്തിന് സമ്മതം മൂളുകയായിരുന്നു റഫറി. അങ്ങനെ ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വർണ്ണം ബർഷിമും ടാംബേരിയും പങ്കിട്ടു. 

ഇരുവർക്കും മെഡൽ സമ്മാനിക്കുന്ന വിഡിയോ പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ് എന്നാണ് താരം കുറിച്ചത്. അത് മതത്തിനും രാഷ്ട്രീയത്തിനും മുകളിലാണെന്നും  രാജ്യമോ നിറമോ പോലുള്ള വേർതിരിവുകളൊന്നും അതിൽ പ്രസക്തമല്ലെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com